"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 87:
 
==ചലച്ചിത്ര പ്രവർത്തനം==
1946ൽ സിനിമാരംഗത്തു പ്രവേശിച്ച ജെ.ഡി. തോട്ടാൻ അഞ്ച് ദശകക്കാലം ഈ രംഗത്തു പ്രവർത്തിച്ച സംവിധായകനാണ്. ഒരു വർഷം മൂന്നോ നാലോ ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം മുതൽ നൂറ്റി ഇരുപത്തേഴ് ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം വരെ സിനിമാരംഗത്തു നിലയുറപ്പിച്ച അപൂർവം ചിലരിലൊരാളാണ് തോട്ടാൻ.. 1946-1944ൽ1946ൽ മൈസൂറിലെ നവജ്യോതി ഫിലിം കമ്പനിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.<ref name="thottaan">{{cite web|url=http://www.madhyamam.com/weekly/1161|title=മൗനത്തിന്റെ കൂടപ്പിറപ്പ്|accessdate=18 ജൂലൈ 2013 |quote=|publisher=മാധ്യമം ആഴ്ചപ്പതിപ്പ്}}</ref> [[തമിഴ്]], [[തെലുഗു]], [[കന്നഡ]] തുടങ്ങിയ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1950ൽ [[ചെന്നൈ|മദിരാശിയിലെത്തിയ]] ഇദ്ദേഹം വീണ്ടും രണ്ടരവർഷക്കാലം പല കമ്പനികളിലായി വിവിധ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി. അങ്ങനെ സിനിമയെപ്പറ്റി കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. 1952ൽ അസോസിയേറ്റഡ് ഫിലിംസിൽ ചേർന്ന തോട്ടാൻ [[ആശാദീപം]], [[സ്നേഹസീമ]] തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി [[ജി.ആർ. റാവു|ജി.ആർ. റാവുവിന്റെയും]] [[എസ്.എസ്. രാജൻ|എസ്.എസ്. രാജന്റെയും]] സഹസംവിധായകനായി പ്രവർത്തിച്ചു.
 
1956ൽ സ്വന്തം ഭാഷയിൽ തിരിച്ചെത്തി ചിറയിൻകീഴ് ഖദീജാ പ്രൊഡക്ഷൻസിന്റെ [[കൂടപ്പിറപ്പ്]] സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ പ്രഥമ സംഭാവനയായ [[കൂടപ്പിറപ്പ്]] അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. പുതുമുഖങ്ങളായ [[അംബിക (പഴയകാല നടി)|അംബികയും]] [[പ്രേം നവാസ്|പ്രേംനവാസും]] ആണ് ഇതിലെ നായികാനായകന്മാർ. മറ്റു പ്രവർത്തകരും ഏറിയ പങ്കും പുതുമുഖങ്ങളായിരുന്നു. അനുഗൃഹീത കവിയും ഗാനരചയിതാവുമായ [[വയലാർ രാമവർമ്മ]] കൂടപ്പിറപ്പിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. പ്രസിദ്ധ കഥാകാരൻ [[പോഞ്ഞിക്കര റാഫി]] ഇതിലൂടെ തിരക്കഥാകൃത്തായി.
1956ൽ അഞ്ചു മലയാളചിത്രങ്ങളായിരുന്നു കേരളത്തിൽ റിലീസ് ചെയ്തത്. അതിലൊന്നായിരുന്നു ‘കൂടെപ്പിറപ്പ്’. (‘[[അവരുണരുന്നു]]’, ‘[[ആത്മാർപ്പണം]]’, ‘[[മന്ത്രവാദി (ചലച്ചിത്രം)|മന്ത്രവാദി]]’, ‘[[രാരിച്ചൻ എന്ന പൗരൻ]]’ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. തോട്ടാൻറെ ഈ കന്നിച്ചിത്രം ബോക്സോഫിസ് തകർത്തുമുന്നേറി.<ref name="thottaan">{{cite web|url=http://www.madhyamam.com/weekly/1161|title=മൗനത്തിന്റെ കൂടപ്പിറപ്പ്|accessdate=18 ജൂലൈ 2013 |quote= |publisher=മാധ്യമം ആഴ്ചപ്പതിപ്പ്}}</ref>
 
പുതുമുഖങ്ങളെ കണ്ടെത്തുന്നതിലുള്ള വൈഭവം പില്ക്കാലത്തുംപിൽക്കാലത്തും തോട്ടാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശന വിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി. തോട്ടാൻ സംവിധാനം നിർവഹിച്ച സാമൂഹ്യപ്രസക്തിയുള്ള രണ്ടാമത്തെ ചിത്രമായ [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]] ജനശ്രദ്ധ ആകർഷിക്കുകയും റീജിയണൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. സ്ത്രീഹൃദയവും നാടോടികളും പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി തോട്ടാന് നേടാൻ കഴിഞ്ഞു. സംവിധായകനും നിർമാതാവുമായ പി.സുബ്രഹ്മണ്യത്തിനോടൊപ്പം കുറച്ചുകാലം മെരിലാൻഡ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 1963ൽ പ്രശസ്ത നടൻ [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാറിനെ]] നായകനാക്കി '''കന്യാരത്നം''' എന്ന [[കന്നഡ]] ചിത്രം സംവിധാനം ചെയ്തു. രാജ്കുമാർ ആദ്യമായി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥാചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കന്യാരത്നത്തിലാണ്. [[കർണ്ണാടകം|കർണ്ണാടകത്തിൽ]] നൂറുദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചിത്രമായിരുന്നു അത്.<ref name="thottaan"/> തുടർന്ന് കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. പതിനാറ് ചിത്രങ്ങളാണ് ആകെ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമേയപരമായി ഏറെ സവിശേഷത പുലർത്തിയ, [[എം.ടി. വാസുദേവൻ നായർ]] [[തിരക്കഥ|തിരക്കഥയും]] സംഭാഷണവും എഴുതിയ [[അതിർത്തികൾ (ചലച്ചിത്രം)|അതിർത്തികളാണ്]] ഇദ്ദേഹം നിർമാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.
 
==സംവിധാനം നിർവഹിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്