"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 120:
മുൻപ് [[സ്പെയിൻ|സ്പെയിനിന്റെയും]] [[അമേരിക്കൻ ഐക്യനാടുകൾ|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും]] കോളനി ആയിരുന ഫിലിപ്പീൻസിനു മൂന്നു ശതാബ്ദം നീണ്ട സ്പാനിഷ് ഭരണം കാരണം പാശ്ചാത്യ ലോകവുമായി, പ്രധാനമായും [[സ്പെയിൻ|സ്പെയിനും]] [[ലാറ്റിൻ അമേരിക്ക|ലാറ്റിൻ അമേരിക്കയുമായി]], പല സാമ്യങ്ങളും ഉണ്ട്. [[കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]] മതം ആണ് പ്രധാന മതം. 1987-ലെ ഭരണഘടന അനുസരിച്ച് ഔദ്യോഗിക ഭാഷകൾ ഫിലിപ്പിനോ ഭാഷയും [[ഇംഗ്ലീഷ്|ഇംഗ്ലീഷും]] ആണ്. <ref>[http://www.chanrobles.com/article14language.htm Constitution of the Republic of the Philippines, Article ZIV, Section 7] Chan Robles Virtual Law Library. Accessed December 2, 2006.</ref>
 
==ചരിത്രം==
ആദിമമനുഷ്യൻ ജീവിച്ച ഇടങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. പലാവൻ ദ്വീപിലെ താബോൺ ഗുഹയിൽനിന്നു കണ്ടെത്തിയ ഫോസിലുകൾ 50,000 വർഷം മുമ്പു മനുഷ്യജാതി ജീവിച്ചിരുന്നതിന് തെളിവു നൽക്കുന്നു. താബോൺ മനുഷ്യൻ എന്നാണ് ആ നരവംശം അറിയപ്പെടുന്നത്. അവസാനത്തെ ഹിമയുഗകാലത്താവണം നെഗ്രിറ്റോ വംശജരായ മനുഷ്യർ‌ ഇവിടേക്ക് കടന്നുവന്നത്. ഇരുമ്പുയുഗത്തിൽ തെക്കൻ ചൈനയിൽ ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ളവർ ഫിലിപ്പീൻ ദ്വീപിലേക്ക് ചേക്കേറി. ചിതറിക്കിടക്കുന്ന ദ്വീപുകളായതിനാൽ ഒറ്റ രാജ്യവും ഒറ്റ ജനതയുമെന്ന ബോധം പുരാതനകാലത്ത് ഉണ്ടായിരുന്നില്ല. ദാത്തു എന്ന മൂപ്പന്റെ കീഴിലുള്ള ബരാങ്ഗേ എന്ന കുടിപ്പാർപ്പുകളുടെ സമൂഹമായാണ് ദ്വീപുകളിലെ ജനസമൂഹങ്ങൾ വികസിച്ചത്.
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്