"റെംബ്രാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
No edit summary
 
== ജീവിതരേഖ ==
അദ്ദേഹം [[1606]] [[ജൂലൈ 15]]-നു, [[ലീഡൻ]] എന്ന സ്ഥലത്ത് ജനിച്ചു. ഹാർമാൻ ഗെരീത്സൂൺ വാന്ദ് റേയ്ൻ ആയിരുന്നു പിതാവ്. റെംബ്രാന്റ് അവരുടെ കുടുംബത്തിലെ ഒൻപതാമത്തെ കുട്ടിയായിരുന്നു . കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. ചെറുപ്പത്തിലേ റെംബ്രാന്റ് ലത്തീൻ പഠിക്കുകയും പിന്നീട് ലേയ്ഡൻ സർവകലാശാലയിൽ ചേരുകയും ചെയ്തു. ചിത്രരചനയിലുള്ള താല്പര്യം മൂലം അദ്ദേഹം ലേയ്ഡനിലെ ചിത്രകാരനായ യാക്കോബ് വാങ് സ്വാനെൻബർഗിന്റെ കീഴിൽ പരിശീലനത്തിനഅയി ചേർന്നു. മൂന്നുവർഷം അദ്ദേഹത്തിനു കീഴിൽ ചിത്രരചന അഭ്യസിച്ചു. അതിനുശേഷം ആംസ്റ്റർഡാമിലെ പീത്തർ ലാസ്റ്റ്മാൻ എന്ന ചിത്രകാരനു കീഴിൽ ആറുമാസം പരിശീലിച്ചു. താമസിയാതെ അദ്ദേഹം സുഹൃത്തായ യാൻ ലീവേൻസുമായി ചേർന്ന് ഒരു ചിത്രരചനാശാല ആരംഭിച്ചു. (19241624-19251625) അദ്ദേഹം വിദ്യാർത്ഥികളെ ചിത്രരചന പഠിപ്പിക്കുവാനും ആരംഭിച്ചു.
 
19291629-ൽ കോൺസ്റ്റാന്റീൻ യൂജീൻ എന്ന പൊതുപ്രവർത്തകൻ റെംബ്രാന്റിന്റെ പ്രതിഭയെ തിരിച്ചറിയുകയും അദ്ദേഹത്തെ ഹേഗിലെ കോടതിയുടെ ജോലിക്കായി നിയോഗിക്കുകയും ചെയ്തു. ഈ ബന്ധത്തിലൂടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഫ്രെഡ്റീക് ഹെൻറി രാജകുമാരൻ കാണാനിടയാകുകയും അങ്ങനെ ചിത്രങ്ങൾ വിറ്റുപോകുകയും ചെയ്തു.
 
[[1631]]-ൽ അദ്ദേഹം [[ആംസ്റ്റർഡാം|ആംസ്റ്റർഡാമിലേക്ക്]] താമസം മാറ്റി. പല ആളുകളും റെംബ്രാന്റിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അവർക്ക് റെംബ്രാന്റ് തങ്ങളുടെ ഛായാചിത്രങ്ങൾ വരയ്ക്കണമായിരുന്നു. ഇതാണ് ആംസ്റ്റർഡാമിലേക്ക് താമസം മാറാൻ കാരണം. സാസ്കിയ വാൻ ഉയ്ലെൻബെർഗ് എന്ന സ്ത്രീയെ റെംബ്രാന്റ് വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് 4 കുട്ടികൾ ജനിച്ചു എങ്കിലും ഇവരിൽ 3 പേർ വളരെ ചെറുപ്പത്തിലേ മരിച്ചുപോയി. സാസ്കിയയുടെ മരണശേഷം റെംബ്രാന്റ് തന്റെ വേലക്കാരിയായിരുന്ന ഹെണ്ട്രിക്ജ് സ്സ്റ്റോഫെത്സ് എന്ന സ്ത്രീയോടൊത്ത് താമസം തുടങ്ങി. ഇവർക്ക് [[കൊർണേലിയ]] എന്ന ഒരു മകൾ ഉണ്ടായി. റെംബ്രാന്റ് ആംസ്റ്റർഡാമിൽ [[1669]] [[ഒക്ടോബർ 4]]-നു മരിച്ചു.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1801067" എന്ന താളിൽനിന്ന് ശേഖരിച്ചത്