"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
== ചെണ്ട ഉപയോഗിക്കുന്ന വിധം ==
ചെണ്ട ചെണ്ടവാദ്യക്കാരുടെ തോളിൽ കെട്ടിത്തൂക്കിയിടാറാണ് പതിവ്. ഒന്നോ രണ്ടോ ചെണ്ടക്കോലുകൾ കൊണ്ട് ചെണ്ടവാദ്യക്കാർ ചെണ്ടയുടെ മുകളിൽ വലിച്ചുകെട്ടിയ തുകലിൽ കൊട്ടുന്നു. അരിമാവ് കുഴച്ച് ഉണക്കിയുണ്ടാക്കുന്ന ചുറ്റ് ഇട്ടതെ കൈവിരലിലിട്ടും ചെണ്ട കൊട്ടാറുണ്ട്.<ref>[http://farm5.static.flickr.com/4062/4210826574_1d73f30d28.jpg ചുറ്റിട്ട് ചെണ്ട കൊട്ടുന്ന [[മട്ടന്നൂർ ശങ്കരൻകുട്ടി]]]</ref>
 
ചെണ്ടയ്ക്ക് രണ്ടു തലയ്ക്കും രണ്ടു പേരാണ് പറയുന്നത് '''വലന്തല'''യെന്നും '''ഇടന്തല'''യെന്നും. വലന്തലയെ [[ദേവവാദ്യം|ദേവവാദ്യമായി]] കണക്കാക്കപ്പെടുന്നു. ഇത് കട്ടി കൂടിയ തുകൽ കൊണ്ടു പൊതിയപ്പെട്ടതാണ്. ഇതിൽ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്തു വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ട മേളം നടത്തുക. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ഇടന്തലയെ അസുര വാദ്യമായി കണക്കാക്കുന്നു. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സാധാരണയായി വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്.
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്