"യെവ്ജനി യെവ്തുഷെങ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==ജീവിതരേഖ==
[[സൈബീരിയ]]യിലെ സിമാ പട്ടണത്തിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. യെവ്ജനി അലക്സണ്ട്രോവിച്ച് ഗാങ്നസ് എന്നായിരുന്നു ബാല്യത്തിലെ പേര്. അമ്മയുടെ പേരിനൊപ്പമുള്ള യെവ്തുഷെങ്കോ തന്റെ പേരിനൊപ്പം പിന്നീട് ചേർക്കുകയായിരുന്നു. <ref>[http://zhurnal.lib.ru/w/wagapow_a/zimasthtm-1.shtml Zhurnal.lib.ru]</ref><ref>Jean Albert Bédé. "William Benbow Edgerton" in ''Columbia Dictionary of Modern European Literature'' p. 886.</ref><ref>James D. Watts, Jr., "Touch of the poet," ''Tulsa World'' 27 April 2003, p. D1.</ref> 1937 ൽ [[സ്റ്റാലിൻ|സ്റ്റാലിന്]]റെ കാലത്ത് യെവ്തുഷെങ്കോയുടെ അപ്പൂപ്പന്മാർ 'ജനശത്രുക്കൾ' എന്ന ആരോപണത്തിൽ വധിക്കപ്പെട്ടു. റഷ്യൻ വിപ്ലവ കാലത്ത് റെഡ് ആർമി ഉദ്യോഗസ്ഥനായിരുന്നു അമ്മയുടെ അച്ഛൻ. ജിയോളജിസ്റാറായ അച്ഛൻ അലക്സാണ്ടർ റുഡോൾഫോവിച്ച് ഗാങ്നസിനോടും ഗായികയായ അമ്മ സിനൈദ എർമിലോവ്നയോടുമൊപ്പമായിരുന്നു യെവ്തുഷെങ്കോയുടെ ബാല്യം. അച്ഛന്റെ ഭൗമശാസ്ത്ര പര്യവേക്ഷണങ്ങൾക്കൊപ്പം 1948 ൽ [[കസാഖിസ്ഥാൻ|കസാഖിസ്ഥാനി]]ലും [[സൈബീരിയ]]യിലും
കുഞ്ഞ് യെവ്തുഷെങ്കോ സഞ്ചരിച്ചു. ആദ്യ രചനകൾ ഇക്കാലത്തായിരുന്നു. ഏഴു വയസ്സായപ്പോഴേക്കും അച്ഛനും അമ്മയും ബന്ധം വേർപ്പെടുത്തിയതിനെത്തുടർന്ന് അമ്മയോടൊപ്പമായി താമസം. ഇക്കാലത്ത് തന്നെ കവിതകളെഴുതാനാരംഭിച്ചിരുന്നു. പത്തൊൻപതാം വയസിൽ 1952 ൽ ആദ്യ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു.<ref name="Colp"/>
 
രണ്ടാം ലോകമഹാ യുദ്ധത്തെതുടർന്ന് യെവ്തുഷെങ്കോ [[മോസ്കോ]]യിലേക്ക് മാറി. 1951–1954 കാലത്ത് മോസ്കോയിലെ [[ഗോർക്കി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചറിൽ വിദ്യാർത്ഥിയായെങ്കിലും പഠനം മുഴുപ്പിമിപ്പിച്ചില്ല. അലക്സാണ്ടർ ഡോൾസ്കിയുടെ അഭിനയത്തോടെ അവതരിപ്പിക്കപ്പെട്ട "സം തിങ് ഈസ് ഹാപ്പനിംഗ് ടു മീ" എന്ന ഗാനം ജനകീയമായി. 1956 ൽ പ്രസിദ്ധീകരിച്ച "സിമാ സ്റ്റേഷൻ" നിരൂപക ശ്രദ്ധ നേടി. 1957 ൽ "വ്യക്തി കേന്ദ്രീകൃതം" എന്നാക്ഷേപിക്കപ്പെട്ട് സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബഹിഷ്കൃതനായി. യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കവിതകൾ ധാരാളമായി വായിക്കപ്പെടുകയും ജനകീയ കവിയായ് അറിയപ്പെടുകയും ചെയ്തു. [[ബോറിസ് പാസ്തനാർക്ക്|ബോറീസ് പാസ്റ്റർനാക്ക്]], [[റോബർട്ട് ഫ്രോസ്റ്റ്]] എന്നീ പ്രമുഖ കവികളുടെ പ്രോത്സാഹനവും പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. <ref name="Queens">Queens College Office of Communications [http://www.qc.cuny.edu/nis/Releases/viewNews.php?id=87 "Queens College Presents an Evening of Poetry and Music with Yevgeny Yevtushenko on 11 December,"] 18 November 2003, accessed 10 Jan 2009.</ref><ref name="Tulsa1">University of Tulsa News/Events/Publications. [http://www.utulsa.edu/news/article.asp?Key=866 "Famed Russian Poet Yevtushenko to Perform and Sign Books at TU on 28 April,"] 28 Mar 2003, accessed 10 Jan 2009.</ref>
"https://ml.wikipedia.org/wiki/യെവ്ജനി_യെവ്തുഷെങ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്