"പാന്റനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
ലോകത്തെ ഏറ്റവും വലിയ ചതുപ്പനിലമാണ് [[ബ്രസീൽ|ബ്രസീലിലെ]] '''പാന്റനാൽ''' നേർത്ത ചരിവുള്ള ഈ പ്രദേശത്തു കൂടി ഒട്ടേറെ നദികൾ ഒഴുകിപ്പോകുന്നു. ചതുപ്പ് എന്നർത്ഥമുള്ള പാന്റനൂ എന്ന [[പോർച്ചുഗീസ്|പോർച്ചുഗീസ്]] പദത്തിൽ നിന്നാണ് പാന്റനാൽ ഉണ്ടായത്. ബ്രസീലിലെ മാത്തു ഗ്രോസു, മാത്തു ഗ്രോസു ദു സുൾ എന്നീ സംസ്ഥാനങ്ങളിലും [[ബൊളീവിയ|ബൊളീവിയ]], [[പാരഗ്വേ|പാരഗ്വായ്]] എന്നിവടങ്ങളിലെ കുറച്ചു ഭാഗത്തുമായി വ്യാപിച്ചു കിടക്കുന്ന പാന്റനാലിന് 1,50,000 ച.കീ.മി യാണ് വിസ്തൃതി. മഴക്കാലത്ത് ഇവിടെ വെള്ളം പൊങ്ങി 80 % സ്ഥലവും മുങ്ങിപ്പോകും.
 
പ്ലാനാൾട്ട മലമ്പ്രദേശത്തുനിന്നു പാരഗ്വായ് നദിയിലൂടെ ഒഴുകിവരുന്ന വെള്ളം ശേഖരിക്കപ്പെടുന്ന വിശാലമായൊരു പാത്രമാണ് പാന്റനാൽ. ഇതുവഴി ഒഴുകിപ്പോകുന്ന ചെറുതും വലുതുമായ നദികൾ വർഷങ്ങൾ കൊണ്ട് നിക്ഷേപിച്ച ഏക്കൽ അടിഞ്ഞാണ് പൌരാണികകാലത്ത് ഭീമാകാരമായ ഭൂവിള്ളലായിരുന്ന പാന്റനാൽ ഇന്നത്തെ രൂപത്തിലായത്. ഈ ചതുപ്പു കടലിന്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറും [[ചിക്കിറ്റാനോ|ചിക്കിറ്റാനോ ഊഷരവനങ്ങളും]] തെക്കുപടിഞ്ഞാറു ശുഷ്ക ചാക്കോ വനങ്ങളും തെക്ക് ആർദ്ര ചാക്കോ വനങ്ങളുമാണ്. വടക്കും കിഴക്കും [[സെവാദുസെറാദു|സെറാദു പുൽപ്രദേശങ്ങളും]] സ്ഥിതി ചെയ്യുന്നു. പ്രതിവർഷം 1000-400 മില്ലി മീറ്റർ മഴയാണ് പാന്റനാലിൽ ലഭിക്കുന്നത്. ഡിസംബർ മുതൽ മേയ് വരെയുള്ള മഴക്കാലത്ത് ഇവിടെ മൂന്നു മീറ്ററോളം വെള്ളം പൊങ്ങും.
 
പാന്റനാൽ പ്രദേശത്തെ 99 % സ്ഥലവും സ്വകാര്യ ഭൂവുടമകളുടേതാണ്. കൃഷിക്കും കാലിവളർത്തലിനുമായി അവർ ഈ സ്ഥലം ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ ഒരു ജലശുദ്ധീകരണ സംവിധാനം കൂടിയാണിത്.3500 ജാതി സസ്യങ്ങൾ, 650 ജാതി പക്ഷികൾ, 400 ജാതി മീനുകൾ, 100 ജാതി സസ്തനികൾ, 80 ജാതി ഉരഗങ്ങൾ എന്നിവ പാന്റനാലിൽ കാണുന്നു. ഒരു കോടിയോളം ചീങ്കണ്ണികളാണ് ഇവിടെ വസിക്കുന്നത്. [[ഹയസിന്ത് തത്ത|ഹയസിന്ത് തത്തകളുടെ]] ജന്മസ്ഥാനം കൂടിയാണ് പാന്റനാൽ. വംശനാശഭീഷണി നേരിടുന്ന ഈ തത്തകൾക്ക് ഒരെണ്ണത്തിന് കരിഞ്ചന്തയിൽ 10,000 യു.എസ്. ഡോളർ വിലയുണ്ട്.
വരി 22:
[[Image:pantanal.jpg|thumb|left|Pantanal in flood condition, with a private ''[[fazenda]]'' in the background]]
<gallery>
File:Anodorhynchus hyacinthinus wild.jpg|[[ഹയസിന്ത് തത്ത]](]Hyacinth macaw)
File:Myrmecophaga tridactyla, Pantanal region, Brazil.jpg|[[Giant anteater]] in the Pantanal
File:Jaguar Pantanal.jpg|Jaguar in the Pantanal
"https://ml.wikipedia.org/wiki/പാന്റനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്