"കമ്പിത്തപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ കമ്പിയിലെ വാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.
==ചരിത്രം==
[[File:Old telegraph instruments morse key and morse sounder.JPG|thumb|കമ്പിത്തപാലയക്കാനായി പണ്ടുപയോഗിച്ചിരുന്ന മോഴ്സ് കീയും മോഴ്സ് സൗണ്ടറും. [[കൊല്ലം]] ടെലിഗ്രാഫിൽ നിന്ന്]]
മറ്റെല്ലാ കണ്ടുപിടുത്തങ്ങളേയും പോലെ ഇതും യുദ്ധകാര്യങ്ങൾക്കാണ് ഏറ്റവും ആദ്യം കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടത്. പിൽകാലത്ത് പൊതുജനത്തിന് ഉപയോഗിക്കാൻ ലഭ്യമായപ്പോഴും മിക്കവാറും രാജ്യങ്ങളിൽ അതത് സർക്കാറുകളുടെ നടത്തിപ്പിലായിരുന്നു കമ്പിത്തപാൽ പ്രവർത്തിച്ചുപോന്നത്. അവയുടെ നടത്തിപ്പിനും അതിനുള്ള സംവിധാനങ്ങളുടെ പരിരക്ഷക്കുമായി പ്രത്യേകം നിയമങ്ങൾ തന്നെ സർക്കാറുകൾ പാസ്സാക്കിയിരുന്നു. ഇന്ത്യയിൽ, ലാഭകരമല്ലാതായി പ്രവർത്തനം നിലക്കുന്നതിനു തൊട്ടു മുൻപുവരെ അത് തപാൽ വകുപ്പിൻ കീഴിലാണ് പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും മാത്രമായി ഒരു വകുപ്പും ഉണ്ടായിവന്നു.
 
Line 11 ⟶ 12:
 
മൈക്രൊവേവ് സംവിധാനങ്ങൾ സാർവത്രികമാകുന്നതു വരെ റെയിൽവേകളുടെ പ്രധാന വാർത്താവിനിമയോപാധിയും കമ്പിത്തപാൽ ആയിരുന്നു. ഇന്ത്യയിലെങ്ങും വിദൂരസ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന തീവണ്ടികളുടെ സീറ്റ് റിസർവേഷൻ, ചരക്കു നീക്കത്തിന്റെ വിവരങ്ങൾ തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്തിരുന്നത് ഇതിലൂടെയായിരുന്നു. ഇതിനായി റെയിൽവേക്ക് സ്വന്തമായി കമ്പിത്തപാൽ ശൃംഖലകളും ഉണ്ടായിരുന്നു. അക്കാലത്ത് റെയിൽ ട്രാക്കുകളുടെ ഓരങ്ങളിലൂടെ കമ്പികാലുകൾ നിരനിരയായി നിലകൊണ്ടിരുന്നു.
 
==ഇന്ത്യയിൽ==
ഏകദേശം 160 വർഷക്കാലം ഇന്ത്യയിൽ ഈ സേവനം നിലവിലുണ്ടായിരുന്നു. പഴയ കൽക്കട്ടയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ഡയമണ്ട് ഹാർബറിലേക്ക് 1850 നവംബർ അഞ്ചിനാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കൽ സിഗ്നലായി) പോയത്. 1855 ഫിബ്രവരിയോടെ ഈ സേവനം പൊതുജനങ്ങൾക്കു ലഭ്യമായി.
"https://ml.wikipedia.org/wiki/കമ്പിത്തപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്