"പാനമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,257 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (171 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q804 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
'''പനാമ''' (ഔദ്യോഗികമായി '''റിപ്പബ്ലിക് ഓഫ് പനാമ''') [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണ്. വടക്ക്-തെക്ക് അമേരിക്കകളേ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ രാജ്യമാണ്. വടക്ക്-പടിഞ്ഞാറ് [[കോസ്റ്റ റീക്ക]], തെക്ക്-കിഴക്ക് [[കൊളംബിയ]], വടക്ക് [[കരീബിയൻ കടൽ]], തെക്ക് [[ശാന്തസമുദ്രം]] എന്നിവയുമായി അതിർത്തി പങ്കിടുന്നു. ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. [[ഗ്വാട്ടിമാല|ഗ്വാട്ടിമാലക്കും]] [[കോസ്റ്റ റീക്ക|കോസ്റ്റ റീക്കക്കും]] പിന്നിലായി മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് പനാമ. മദ്ധ്യമമേരിക്കയിൽ വിഭവ ഉപഭോഗത്തിൽ ഒന്നാമതുള്ള രാജ്യവും പനാമയാണ്. [[പനാമ സിറ്റി|പനാമ സിറ്റിയാണ്]] തലസ്ഥാനം. ജൂലൈ 2008 വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 3,309,679 ആണ് ജനസംഖ്യ.
 
*പാനമ സിറ്റി
 
[[പനാമ|പനാമയുടെ]] തലസ്ഥാന നഗരമാണ് '''പാനമ സിറ്റി'''. [[പനാമ കനാൽ|പനാമ കനാലിന്റെ]] [[പസഫിക് സമുദ്രം|പസഫിക് സമുദ്ര]] പ്രവേശന കവാടത്തിനരികിൽ സ്ഥിതിചെയ്യുന്ന ഈ നഗരമാണ് പനാമയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഹൃദയം. [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നും പനാമ സിറ്റിയാണ്. [[ലാറ്റിനമേരിക്ക|ലാറ്റിനമേരിക്കയിലെ]] ഏറ്റവും ഉയരമുള്ള 10 കെട്ടിടങ്ങളിൽ എട്ടും പനാമ സിറ്റിയിലാണ്. 1519 ഓഗസ്റ്റ് 15 ന് സ്പാനിഷ് ഗവർണവറായ പെദ്രോ അറിയാസ് ഡി ആവില (ദാവില എന്നും അറിയപ്പെയുന്നു)യാണ് നഗരം സ്ഥാപിച്ചത്.സ്പാനിഷ് അധിനിവേശ കാലത്ത് സ്പാനിഷ് കോളനിയായ പെറുവിൽ നിന്ന് സ്വർണവും വെള്ളിയും [[സ്പെയിൻ|സ്പെയിനിലേക്ക്]] കടത്തിക്കൊണ്ടു പോകാനുള്ള തുറമുഖമായിരുന്നു ഇവിടം. പഴയ പനാമ അഥവാ പനാമ ലാ വിയേഹ എന്ന ആ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. [[യുനെസ്കോ|യുനെസ്‌കോ]] 1997 ൽ ഇവിടം ലോകപൈതൃകമായി പ്രഖ്യാപിച്ചു.
 
ഗ്രറ്റർ പനാമസിറ്റി മെട്രോപ്പൊളിറ്റൻ ഏരിയയിലുള്ള ബൽബോവ ഷിപ്പിങ് വ്യവസായത്തിന്റെ കേന്ദ്രമാണ്. മധ്യ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ തൊക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. പനാമയുടെ ദേശീയ വിമാനസർവീസായ കോപ എയർലൈൻസിന്റെ ആസ്ഥാനം തൊക്കുമെനിലാണ്. യൂണിവേഴ്‌സിറ്റി ഒഫ് പനാമ, ലാറ്റിന യൂണിവേഴ്‌സിറ്റി അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔട്ട്‌ലെറ്റ് ക്യാമ്പസ് എന്നിവയാണ് നഗരത്തിലെ പ്രധാന ഉന്നതവിദ്യാഭാസകേന്ദ്രങ്ങൾ. ''തിയട്രോ നാസിയോണൽ'' എന്ന ദേശീയ നാടകശാല, ''ഇന്റർ ഒഷ്യാനിക് കനാൽ മ്യൂസിയം'', പ്രസിഡണ്ടിന്റെ ഔദ്യോദിക വസതിയായ ''ഹെറോൺസ് പാലസ്'', ''പ്ളാസാ കത്തീഡ്രൽ'' തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, പനാമകനാലിനു കുറുകെയുള്ള ''ബ്രിഡ്ജ് ഒഫ് അമേരിക്കാസ്'' എന്ന പാലം പ്രസിദ്ധമാണ്.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1799851" എന്ന താളിൽനിന്ന് ശേഖരിച്ചത്