"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
==രാഷ്ട്രീയ ജീവിതം==
===ധനകാര്യ മന്ത്രി===
[[പി.വി. നരസിംഹറാവു]] ആണ് മൻമോഹൻ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോംസ്- പുറം 44</ref> പ്രധാനമന്ത്രിയുടെ ക്ഷണം ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നരസിംഹറാവു നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിങ് സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ലോക് സഭയിലേക്കെത്താനാണ് മൻമോഹൻ സിങിനോട് റാവു ഉത്തരവിട്ടത്. ആദ്യം താൻ അത് ഗൗരവമായിട്ടെടുത്തില്ലെങ്കിലും, പിന്നീട് ശാസനാപൂർവ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെ അംഗീകരിക്കുകയായിരുന്നുവെന്ന് മൻമോഹൻ സിങ് പിന്നീട് ഒരു പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.<ref name=aoni1>{{cite news|title=ആർകിടെക്ട് ഓഫ് ന്യൂ ഇന്ത്യ|url=http://www.alumni.cam.ac.uk/uploads/File/CAMArticles/Michalemas2005/cam_2005_46_profile1.pdf|publisher=കേംബ്രിഡ്ജ് അലുമ്നി|accessdate=10-ജൂലൈ-2013}}</ref>
 
മൻമോഹൻ സിങ് ധനകാര്യവകുപ്പിൽ ചുമതലയേൽക്കുമ്പോൾ ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പയെടുക്കാൻ ഇന്ത്യ നിർബന്ധിതമായിരിക്കുകയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് [[അന്താരാഷ്ട്ര നാണയനിധി|ഐ.എം.എഫ്]] ഇന്ത്യയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും, വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിടാനും മൻമോഹൻ സിംഗ് നിർബന്ധിതനായി.<ref name=msfoier1>{{cite news|title=മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോം|url=http://www.rediff.com/money/2005/sep/26pm.htm|publisher=റീഡിഫ്|date=26-സെപ്തംബർ-2005}}</ref><ref name=twif1>{{cite book|title=ദ വേൾഡ് ഈസ് ഫ്ലാറ്റ്|url=http://books.google.com.sa/books?id=|last=തോമസ്|first=ഫ്രീഡ്മാൻ|isbn=978-1553651758|publisher=ഡി&എം|year=2007}}</ref> നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടിവന്നാൽ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതൽ വേഗത്തിൽ നടപ്പിലാക്കി. ചൈനയിലെ നേതാവായിരുന്ന ഡെൻ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രി കൂടിയായ പി.ചിദംബരം മൻമോഹൻ സിങ്ങിനെ ഉപമിച്ചത്.<ref name=denxiao1>{{cite news|title=ഇക്കണോമിക് റീഫോം ബൈ സ്റ്റെൽത്ത്|url=http://archive.tehelka.com/story_main41.asp?filename=Ne040409economic_reform.asp|publisher=തെഹൽക്ക|date=04-ഏപ്രിൽ-2009|last=മേഘനാദ്|first=ദേശായി}}</ref> ഓഹരി വിപണി വിവാദവുമായി ബന്ധപ്പെട്ട് മൻമോഹൻ സിംഗ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന [[പി.വി. നരസിംഹറാവു]] ആ രാജികത്ത് സ്വീകരിക്കുകയുണ്ടായില്ല. പകരം റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞിരിക്കുന്നവർ മാത്രം ശിക്ഷ ഏറ്റുവാങ്ങിയാൽ മതി എന്നും ധനകാര്യമന്ത്രി എന്ന നിലയിൽ മൻമോഹൻ സിങ് ആ സംഭവത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.<ref name=sharescam1>{{cite news|title=ഇന്ത്യൻ ലീഡേഴ്സ് ബാർസ് കീ എയ്ഡ് ഫ്രം ക്വിറ്റിങ് ഇൻ സ്റ്റോക്ക് സ്കാം|url=http://www.nytimes.com/1994/01/01/world/indian-leader-bars-key-aide-from-quitting-in-stock-scam.html?pagewanted=1|publisher=ന്യൂയോർക്ക് ടൈംസ്|date=01-ജനുവരി-1994}}</ref>
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്