"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
മൻമോഹൻ സിങ് ധനകാര്യവകുപ്പിൽ ചുമതലയേൽക്കുമ്പോൾ ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പയെടുക്കാൻ ഇന്ത്യ നിർബന്ധിതമായിരിക്കുകയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് [[അന്താരാഷ്ട്ര നാണയനിധി|ഐ.എം.എഫ്]] ഇന്ത്യയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും, വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിടാനും മൻമോഹൻ സിംഗ് നിർബന്ധിതനായി.<ref name=msfoier1>{{cite news|title=മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോം|url=http://www.rediff.com/money/2005/sep/26pm.htm|publisher=റീഡിഫ്|date=26-സെപ്തംബർ-2005}}</ref><ref name=twif1>{{cite book|title=ദ വേൾഡ് ഈസ് ഫ്ലാറ്റ്|url=http://books.google.com.sa/books?id=|last=തോമസ്|first=ഫ്രീഡ്മാൻ|isbn=978-1553651758|publisher=ഡി&എം|year=2007}}</ref> നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടിവന്നാൽ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതൽ വേഗത്തിൽ നടപ്പിലാക്കി. ചൈനയിലെ നേതാവായിരുന്ന ഡെൻ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രി കൂടിയായ പി.ചിദംബരം മൻമോഹൻ സിങ്ങിനെ ഉപമിച്ചത്.<ref name=denxiao1>{{cite news|title=ഇക്കണോമിക് റീഫോം ബൈ സ്റ്റെൽത്ത്|url=http://archive.tehelka.com/story_main41.asp?filename=Ne040409economic_reform.asp|publisher=തെഹൽക്ക|date=04-ഏപ്രിൽ-2009|last=മേഘനാദ്|first=ദേശായി}}</ref> ഓഹരി വിപണി വിവാദവുമായി ബന്ധപ്പെട്ട് മൻമോഹൻ സിംഗ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന [[പി.വി. നരസിംഹറാവു]] ആ രാജികത്ത് സ്വീകരിക്കുകയുണ്ടായില്ല. പകരം റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞിരിക്കുന്നവർ മാത്രം ശിക്ഷ ഏറ്റുവാങ്ങിയാൽ മതി എന്നും ധനകാര്യമന്ത്രി എന്ന നിലയിൽ മൻമോഹൻ സിങ് ആ സംഭവത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.<ref name=sharescam1>{{cite news|title=ഇന്ത്യൻ ലീഡേഴ്സ് ബാർസ് കീ എയ്ഡ് ഫ്രം ക്വിറ്റിങ് ഇൻ സ്റ്റോക്ക് സ്കാം|url=http://www.nytimes.com/1994/01/01/world/indian-leader-bars-key-aide-from-quitting-in-stock-scam.html?pagewanted=1|publisher=ന്യൂയോർക്ക് ടൈംസ്|date=01-ജനുവരി-1994}}</ref>
 
1992-1993 കാലത്ത് [[ഇന്ത്യ|ഇന്ത്യയുടെ]] സാമ്പത്തിക വളർച്ച 5.1 ശതമാനമായിരുന്നു. 1993-1994 സാമ്പത്തികവർഷത്തിലാണ് സിങ് ആർ.എൻ.മൽഹോത്ര കമ്മറ്റി റിപ്പോർട്ട് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. സിങ് നടപ്പിലാക്കയി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ട് നടപ്പു സാമ്പത്തിക വർഷത്തിൽ [[മൊത്ത ആഭ്യന്തര ഉത്പാദനം|ജി.ഡി.പി]] 7.3 ശതമാനത്തിലേക്കെത്തിയെങ്കിലും, വിപണിയിൽ അത് ദൃശ്യമായിരുന്നില്ല.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] മൻമോഹൻ സിങ് - ദ ഇക്കണോമിസ്റ്റ്- പുറം 37</ref>
 
===രാജ്യസഭ===
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്