"ഐക്യ അറബ് എമിറേറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തിരുത്തലുകളും മറ്റു ചില ചെറിയ മാറ്റങ്ങളും
(ചെ.)No edit summary
വരി 25:
'''യുണൈറ്റഡ് അറബ് എമിരേറ്റ്സ്''' (UAE), ഏഴ് സ്വന്തന്ത്ര സ്റ്റേറ്റുകളുടെ (എമിരേറ്റുകളുടെ) ഫെഡറേഷനാണ്. തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുന്‍പ് യു.ഏ.ഈ ബ്രിട്ടീഷുകാരാല്‍ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിരേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യല്‍ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തല്‍ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.
 
1971ല്‍ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയ്യാന്റെ നേതൃത്വത്തില്‍ 6 എമിരേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രുപം കൊണ്ടു. ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിരേറ്റായ [[റാസ് അല്‍ ഖൈമ|റാസ് അല്‍ ഖൈമയും]] ഫെഡറേഷനില്‍ ചേര്‍ന്നു. [[അബുദാബി]], [[ദുബായ്ദുബൈ]], [[ഷാര്‍ജ്ജ]], [[ഫുജൈറ]], [[അജ്‌മാന്‍]], [[ഉം അല്‍ കുവൈന്‍]], റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിരേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍.
==ഭൂമിശാസ്ത്രം==
യു.ഏ.ഈയുടെ വിസ്തീര്‍ണ്ണം 83,600 ചതുരശ്ര കിലോമീറ്ററുകളാണ് (ദ്വീപുകള്‍ അടക്കം). യു.ഏ.ഈയുടെ മരുഭൂമിയിലൂടെയുള്ള രാജ്യാന്തര അതിര്‍ത്തി കൂടുതലും തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുകയോ നിര്‍ണ്ണയിക്കപ്പെടാത്തത്തതോ ആണ്. നദികളോ തടാകങ്ങളോ ഇല്ലാത്ത യു.ഏ.ഈയില്‍ ഭൂഗര്‍ഭ ജലസ്രോതസുകള്‍ അല്‍ ഐനിലും ലിവായിലും ഫലാജ് അല്‍ മൊഅല്ലയിലും മറ്റ് മരുപ്പച്ചകളിലും കണ്ടെത്തിയിട്ടുണ്ട്. കടല്‍ വെള്ളം ഉപ്പുനിര്‍മ്മാര്‍ജ്ജനത്തിലൂടെ ([[:en:desalination|desalination]]) ശുദ്ധീകരിച്ചാണ് കുടിവെള്ളമായും വ്യവസായികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/ഐക്യ_അറബ്_എമിറേറ്റുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്