"ടി.ആർ. ഓമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox Celebrity
| name = ടി.ആർ. ഓമന
| image = ടി.ആർ._ഓമന.JPG
| birth_date = 1940
| birth_place = ആലപ്പുഴ
വരി 14:
}}
ടി ആർ ഗോപാലപിള്ള-വി കെ മീനാക്ഷിയമ്മ ദമ്പതികളുടെ മകളായി 1940-ൽ<ref>[http://www.youtube.com/watch?list=PL0ebH3AULVVnjS6noaoYPUyFfSTOmISir&feature=player_embedded&v=C2LQBrA5YpI ഓൺ റെക്കോഡ് - ഏഷ്യാനെറ്റ് ടി. വി. (മേയ് 8, 2013)]</ref> [[ആലപ്പുഴ|ആലപ്പുഴയിൽ]] [[ജനനം|ജനിച്ചു]]. അവിവാഹിതയാണ്. ചെന്നൈ നടികർ സംഘത്തിന്റെ ''വെൺതിരൈവാണി'' പുരസ്കാരം ലഭിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
ചെറുപ്പത്തിൽ സ്കൂൾ-നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കുഞ്ചുക്കുറുപ്പാശാന്റെ ശിക്ഷണത്തിൽ ശാസ്ത്രീയനൃത്തവും, [[കഥകളി|കഥകളിയും]] എന്നിവയും അഭ്യസിച്ചിരുന്നു. [[കലാമണ്ഡലം കൃഷ്ണൻ നായർ]], കുടമാളൂർ കരുണാകരൻ നായർ എന്നിവരോടൊപ്പം കഥകളി അവതരിപ്പിച്ചിരുന്നു. 1952-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. [[എസ്.പി. പിള്ള|എസ് പി പിള്ളയുടേയും]] [[അടൂർ പങ്കജം|അടൂർ പങ്കജത്തിന്റേ]]യും മകളായി [[പ്രേമലേഖ]] എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനയം തുടങ്ങി. പിന്നീട് [[പൊൻകതിർ]] എന്ന സിനിമയിലും ബാലവേഷം ചെയ്തു. 1954ൽ വിമൽകുമാർ സംവിധാനം ചെയ്ത [[പുത്രധർമ്മം|പുത്രധർമ്മത്തിലൂടെയാണ്]] നായികയാവുന്നത്. ആകസ്മികമായുണ്ടായ മാതൃവിയോഗവും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനു കാരണമായി. ആ കാലയളവിൽ ഒട്ടനവധി ക്ഷേത്രങ്ങളിൽ ശാസ്ത്രീയനൃത്തം അവതരിപ്പിച്ചിരുന്നു. ഒപ്പം നാടകങ്ങളിലും അഭിനയിച്ചു. പിന്നീട് [[സിനിമ|സിനിമയിൽ]] അവസരം ലഭിച്ചപ്പോൾ [[മദ്രാസ്|മദ്രാസിലേക്കു]] താമസം മാറ്റി.
"https://ml.wikipedia.org/wiki/ടി.ആർ._ഓമന" എന്ന താളിൽനിന്ന് ശേഖരിച്ചത്