"പി.വി. നരസിംഹ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
ഇന്ത്യയിലേക്ക് പേപ്പർ പൾപ്പ് കയറ്റുമതി ചെയ്യാനുള്ള അനുമതി സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് നരസിംഹറാവു, ചന്ദ്രസ്വാമി എന്നിവർ ചേർന്ന് തന്നിൽ നിന്നും ഒരു ലക്ഷം [[അമേരിക്കൻ ഡോളർ]] കൈപ്പറ്റി എന്ന് [[ലണ്ടൻ]] വ്യവസായി ആയിരുന്ന ലക്കുഭായ് പഥക് ആരോപിച്ചിരുന്നു. കൂടാതെ ചന്ദ്രസ്വാമിയേയും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും വിരുന്നു നൽകിയ വകയിൽ തനിക്ക് മറ്റൊരു 30000 അമേരിക്കൻ ഡോളർ കൂടി ചെലവായി എന്ന് പഥക് ആരോപിക്കുന്നു.<ref name=lbpc1>{{cite news|title=ക്രോണോളജി ഓഫ് ലക്കുഭായ് പഥക് കേസ്|url=http://www.rediff.com/news/2003/dec/22rao2.htm|publisher=റിഡിഫ്.കോം|date=22-ഡിസംബർ-2003}}</ref> നരസിംഹറാവു പ്രധാനമന്ത്രി ആവുന്നതിനു മുമ്പായിരുന്നു ഈ സംഭവം നടന്നത്. 1987 ൽ നടന്നുവെന്നു പറയുന്ന സംഭവത്തിൽ [[സി.ബി.ഐ|സി.ബി.ഐക്കു]] ലഭിച്ച പരാതിയിൽ അവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1991 ൽ നരസിംഹറാവു പ്രധാനമന്ത്രിയായി. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തന്നെ പരാതിക്കാരനായ പഥക് 1997 ൽ മരണമടഞ്ഞു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി, നരസിംഹറാവു ഉൾപ്പടെയുള്ളവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.<ref name=lbpc34>{{cite news|title=റാവു അക്വിറ്റഡ് ഓൺ ലക്കുഭായ് പഥക് കേസ്|url=http://www.hindu.com/2003/12/23/stories/2003122308160100.htm|publisher=ദ ഹിന്ദു|date=23-ഡിസംബർ-2003|last=നിർണിമേഷ്|first=കുമാർ}}</ref>
==മരണം==
രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചശേഷം റാവുവിന് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മകളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പ മുഴുവൻ തിരിച്ചടക്കാൻ കഴിയാതെ താൻ മരിക്കുമോ എന്നു പോലും അദ്ദേഹം ഭയപ്പെട്ടിരുന്നു. ഇക്കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ ആത്മകഥയായ ''ദ ഇൻസൈഡർ'' രചിക്കുന്നത്.<ref name=insider1>{{cite book|title=ദ ഇൻസൈഡർ|last=പി.വി.|first=നരസിംഹറാവു|url=http://books.google.com.sa/books?id=|publisher=പെൻഗ്വിൻ ബുക്സ്|isbn=0-670-87850-2|year=2000}}</ref> 2004 ഡിസംബർ 9 ന് ഒരു ഹൃദയാഘാതം മൂലം ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് പി.വി.നരസിംഹറാവു അന്തരിച്ചു. ഡെൽഹിയിൽ എ.ഐ.സി.സി മന്ദിരത്തിൽ റാവുവിന്റെ മൃതദേഹം അന്തിമോപചാരമർപ്പിക്കാനായി വെക്കാൻ കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചില്ല. ആന്ധപ്രദേശിൽ മുഖ്യമന്ത്രി വൈ.രാജശേഖരറെഡ്ഢി ഇടപെട്ടതിനുശേഷം മാത്രമാണ് മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കാൻ തയ്യാറായത്.<ref name=humiliation1>{{cite news|title=നരസിംഹറാവൂസ് ഫൈനൽ ഹ്യൂമിലിയേഷൻ|url=http://www.rediff.com/news/2004/dec/28monu.htm|publisher=റീഡിഫ് വാർത്ത|date=27-ഡിസംബർ-2004}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.വി._നരസിംഹ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്