"പി.വി. നരസിംഹ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100:
===ലക്കുഭായ് പഥക് കേസ്===
ഇന്ത്യയിലേക്ക് പേപ്പർ പൾപ്പ് കയറ്റുമതി ചെയ്യാനുള്ള അനുമതി സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് നരസിംഹറാവു, ചന്ദ്രസ്വാമി എന്നിവർ ചേർന്ന് തന്നിൽ നിന്നും ഒരു ലക്ഷം [[അമേരിക്കൻ ഡോളർ]] കൈപ്പറ്റി എന്ന് [[ലണ്ടൻ]] വ്യവസായി ആയിരുന്ന ലക്കുഭായ് പഥക് ആരോപിച്ചിരുന്നു. കൂടാതെ ചന്ദ്രസ്വാമിയേയും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും വിരുന്നു നൽകിയ വകയിൽ തനിക്ക് മറ്റൊരു 30000 അമേരിക്കൻ ഡോളർ കൂടി ചെലവായി എന്ന് പഥക് ആരോപിക്കുന്നു.<ref name=lbpc1>{{cite news|title=ക്രോണോളജി ഓഫ് ലക്കുഭായ് പഥക് കേസ്|url=http://www.rediff.com/news/2003/dec/22rao2.htm|publisher=റിഡിഫ്.കോം|date=22-ഡിസംബർ-2003}}</ref> നരസിംഹറാവു പ്രധാനമന്ത്രി ആവുന്നതിനു മുമ്പായിരുന്നു ഈ സംഭവം നടന്നത്. 1987 ൽ നടന്നുവെന്നു പറയുന്ന സംഭവത്തിൽ [[സി.ബി.ഐ|സി.ബി.ഐക്കു]] ലഭിച്ച പരാതിയിൽ അവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1991 ൽ നരസിംഹറാവു പ്രധാനമന്ത്രിയായി. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തന്നെ പരാതിക്കാരനായ പഥക് 1997 ൽ മരണമടഞ്ഞു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി, നരസിംഹറാവു ഉൾപ്പടെയുള്ളവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.<ref name=lbpc34>{{cite news|title=റാവു അക്വിറ്റഡ് ഓൺ ലക്കുഭായ് പഥക് കേസ്|url=http://www.hindu.com/2003/12/23/stories/2003122308160100.htm|publisher=ദ ഹിന്ദു|date=23-ഡിസംബർ-2003|last=നിർണിമേഷ്|first=കുമാർ}}</ref>
==മരണം==
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.വി._നരസിംഹ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്