"പി.വി. നരസിംഹ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99:
മുൻപ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗിന്റെ മകനായ അജയ് സിംഗിന് സെന്റ്കിറ്റ്സ് ദ്വീപുകളിലുള്ള ഒരു ബാങ്കിൽ 21 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപം ഉണ്ടെന്ന് റാവുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കെ.കെ.തിവാരിയും ആരോപിക്കുകയുണ്ടായി. ഈ തുകയുടെ അനുഭവാവകാശക്കാരനായി രേഖകളിൽ ചേർത്തിരിക്കുന്നത് അജയ് സിംഗിന്റെ പിതാവായ വി.പി.സിംഗിന്റേ പേരാണെന്നും ആരോപണത്തിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ കള്ളമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. വി.പി.സിംഗിന്റെ പ്രതിച്ഛായ തകർക്കാൻ പ്രതികളായ പി.വി.നരസിംഹറാവു, ചന്ദ്രസ്വാമി, കെ.കെ.തിവാരി എന്നിവർ ചേർന്ന് കരുതിക്കൂട്ടി വ്യാജരേഖകൾ ചമക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിച്ച് സി.ബി.ഐ കണ്ടെത്തി.<ref name=stkitts1>{{cite news|title=സെന്റ് കിറ്റ്സ് ബാങ്ക് ഡോക്യുമെന്റ് ഫോർജ്ഡ് - അജയ് സിംഗ്|url=http://expressindia.indianexpress.com/news/ie/daily/20010223/ifr23003.html|publisher=ഇന്ത്യൻഎക്സ്പ്രസ്സ്|date=23-ഫെബ്രുവരി-2001}}</ref><ref name=stkits1>{{cite news|title=ചന്ദ്രസ്വാമി അക്വിറ്റഡ് ഇൻ സെന്റ് കിറ്റ്സ് കേസ്|url=http://articles.timesofindia.indiatimes.com/2004-10-26/india/27153224_1_chandraswami-forgery-case-cbi|publisher=ടൈംസ് ഓഫ് ഇന്ത്യ|date=26-ഒക്ടോബർ-2004}}</ref><ref name=sttkits23>{{cite news|title=ദ കൊളാപ്സ് ഓഫ് എ ഫോർജറി കേസ്|url=http://www.hindu.com/thehindu/thscrip/print.pl?file=20041119002703600.htm&date=fl2123/&prd=fline&|publisher=ഫ്രണ്ട്ലൈൻ(ദ ഹിന്ദു)|last=വി|first=വെങ്കിടേശൻ}}</ref>
===ലക്കുഭായ് പഥക് കേസ്===
ഇന്ത്യയിലേക്ക് പേപ്പർ പൾപ്പ് കയറ്റുമതി ചെയ്യാനുള്ള അനുമതി സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് നരസിംഹറാവു, ചന്ദ്രസ്വാമി എന്നിവർ ചേർന്ന് തന്നിൽ നിന്നും ഒരു ലക്ഷം അമേരിക്കൻ ഡോളർ കൈപ്പറ്റി എന്ന് ലണ്ടൻ വ്യവസായി ആയിരുന്ന ലക്കുഭായ് പഥക് ആരോപിച്ചിരുന്നു. കൂടാതെ ചന്ദ്രസ്വാമിയേയും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും വിരുന്നു നൽകിയ വകയിൽ തനിക്ക് മറ്റൊരു 30000 അമേരിക്കൻ ഡോളർ കൂടി ചെലവായി എന്ന് പഥക് ആരോപിക്കുന്നു.<ref name=lbpc1>{{cite news|title=ക്രോണോളജി ഓഫ് ലക്കുഭായ് പഥക് കേസ്|url=http://www.rediff.com/news/2003/dec/22rao2.htm|publisher=റിഡിഫ്.കോം|date=22-ഡിസംബർ-2003}}</ref> നരസിംഹറാവു പ്രധാനമന്ത്രി ആവുന്നതിനു മുമ്പായിരുന്നു ഈ സംഭവം നടന്നത്. 1987 ൽ നടന്നുവെന്നു പറയുന്ന സംഭവത്തിൽ സി.ബി.ഐക്കു ലഭിച്ച പരാതിയിൽ അവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1991 ൽ നരസിംഹറാവു പ്രധാനമന്ത്രിയായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.വി._നരസിംഹ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്