"പി.വി. നരസിംഹ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
1993 ൽ തന്റെ മന്ത്രിസഭക്കെതിരേ വന്ന ഒരു അവിശ്വാസ പ്രമേയത്തിൽ നിന്നും രക്ഷപ്പെടാൻ, ഭൂരിപക്ഷമില്ലാതിരുന്നു റാവു സർക്കാർ, ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ചില ലോക്സഭാ അംഗങ്ങൾക്ക് കൈക്കൂലി നൽകി റാവു സർക്കാരിനു വേണ്ടി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു എന്ന ഒരാരോപണം ഉയ‍ർന്നു വന്നു. താൻ കൈക്കൂലി വാങ്ങി എന്ന് ഝാർഖണ്ഡ് മുക്തി മോർച്ചയിലെ അംഗമായ ശൈലേന്ദ്ര മഹാതോ വെളിപ്പെടുത്തി. 1996 ൽ റാവു സർക്കാരിന്റെ കാലാവധി അവസാനിച്ചുവെങ്കിലും, 2000 ൽ ഈ കേസിൽ ആരോപണവിധേയരായവർക്കെതിരേ അന്വേഷണം തുടങ്ങി. റാവുവും, മുതിർന്ന നേതാവായിരുന്ന ഭൂട്ടാ സിംഗും കോടതിയുടെ മുന്നിൽ കുറ്റവാളികളായി. ഇവർ തെറ്റു ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി.<ref name=jmmbribary1>{{cite news|title=ജെ.എം.എം. ബ്രൈബറി കേസ്|url=http://www.tribuneindia.com/2000/20000930/main1.htm|publisher=ട്രൈബ്യൂൺ ഇന്ത്യ|date=29-സെപ്തംബർ}}</ref> റാവുവിനും, ഭൂട്ടാസിംഗിനും മൂന്നു വർഷം തടവും, ഒരു ലക്ഷം പിഴയും ശിക്ഷയായി കോടതി വിധിച്ചു.<ref name=bbcjmm1>{{cite news|title=എക്സ് ഇന്ത്യൻ പി.എം. സെന്റൻസ്ഡ് ടു ജെയിൽ|url=http://news.bbc.co.uk/2/hi/south_asia/968505.stm|publisher=[[ബി.ബി.സി]]|date=12-ഒക്ടോബർ-2000}}</ref> റാവു, ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശൈലേന്ദ്ര മഹാതോയുടെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതുകൊണ്ടും, അത് സുസ്ഥിരമല്ലാത്തതുകൊണ്ടും ഹൈക്കോടതി ഇരുവരേയും സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു.<ref name=eicob1>{{cite news|title=എക്സ് ഇന്ത്യൻ പി.എം. ക്ലിയേഡ് ഓഫ് ബ്രൈബറി|url=http://news.bbc.co.uk/2/hi/south_asia/1874500.stm|publisher=[[ബി.ബി.സി]]|date=15-മാർച്ച്-2002}}</ref>
===സെന്റ് കിറ്റ്സ് ബാങ്ക് കേസ്===
മുൻപ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗിന്റെ മകനായ അജയ് സിംഗിന് സെന്റ്കിറ്റ്സ് ദ്വീപുകളിലുള്ള ഒരു ബാങ്കിൽ 21 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപം ഉണ്ടെന്ന് റാവുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കെ.കെ.തിവാരിയും ആരോപിക്കുകയുണ്ടായി. ഈ തുകയുടെ അനുഭവാവകാശക്കാരനായി രേഖകളിൽ ചേർത്തിരിക്കുന്നത് അജയ് സിംഗിന്റെ പിതാവായ വി.പി.സിംഗിന്റേ പേരാണെന്നും ആരോപണത്തിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ കള്ളമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. വി.പി.സിംഗിന്റെ പ്രതിച്ഛായ തകർക്കാൻ പ്രതികളായ പി.വി.നരസിംഹറാവു, ചന്ദ്രസ്വാമി, കെ.കെ.തിവാരി എന്നിവർ ചേർന്ന് കരുതിക്കൂട്ടി വ്യാജരേഖകൾ ചമക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിച്ച് സി.ബി.ഐ കണ്ടെത്തി.
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.വി._നരസിംഹ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്