"വിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ക്രമപ്പെടുത്തുന്നു
വരി 2:
[[ജീവശാസ്ത്രം|ജീവശാ സ്ത്രപരമായി]], [[തന്മാത്ര|തന്മാത്രാ]] തലത്തിൽ ഒരു [[രാസപ്രവർത്തനം|രാസപ്രവർത്തനത്തിലൂടെയോ]] അല്ലാതെയോ ഒരു [[കോശം|ജീവകോശത്തിനെ]] അപായപ്പെടുത്താൻ കഴിവുള്ള പദാർത്ഥമാണ് '''വിഷം'''. ഒരു പരിധിയിലപ്പുറമുള്ള വിഷ പദാർത്ഥങ്ങളുടെ ഉപയോഗം കൊണ്ട് [[മരണം]] സംഭവിക്കാം. എല്ലാ ജീവകലകളിലും വിഷപദാർത്ഥത്തിന്റെ പ്രവർത്തനം ഒരുപോലെയല്ല.
 
[[രസതന്ത്രം|രസതന്ത്രപരമായി]], ഒരു പ്രവർത്തനത്തിനെതിരായി പ്രവർത്തിക്കുവാൻ കഴിവുള്ളതും പ്രസ്തുത പ്രവർത്തനത്തിനെ പ്രതികൂലമായി ബാധിച്ച് യാദൃച്ഛിക ഫലം നൽകുവാനും കഴിവുള്ള ഒരു പദാർത്ഥം ആണ് വിഷം. രാസ അവശിഷ്ടങ്ങൾക്കും വിഷം എന്ന പരിവേഷം നൽകാറുണ്ട്. (ന്യൂക്ലിയാർ വിഷം, [[ന്യൂക്ലിയാർ അവശിഷ്ടങ്ങൾ]]‍)
==നിർവ്വചനങ്ങൾ==
 
[[സുശ്രുതൻ]] വിഷത്തെ ഇങ്ങനെ നിർവ്വചിക്കുന്നു.
 
'വ്യാപേവം സകലം ദേഹമൂവരുദ്യച വാഹിനി <br>
 
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസതി'
 
(ശരീരത്തിൽ അതിവേഗം വ്യാപിച്ച് പ്രാണനേയും ദേഹത്തേയും വേർപെടുത്തുന്നത് )
 
ആരോഗ്യത്തിൽനിന്ന് അനാരോഗ്യത്തിനും മരണത്തിനും കാരണമാകുന്നതിനെ വിഷമെന്ന് പറയാമെന്ന് ക്രിയാകൗമുദികാരാനായ [[വി .എം. കുട്ടികൃഷ്ണമേനോൻ]] എഴുതുന്നു.ആഹരിച്ചതുകൊണ്ടോ ശ്വസിച്ചതുകൊണ്ടോ കടിയേറ്റതുകൊണ്ടോ ധാതുനാശമുണ്ടാവുകയോ മരണമുണ്ടാകുന്നതോ വിഷമാണ്.
 
 
'വിഷാദം ജനയതി ഇതിവിഷ:' വിഷാദത്തെ ഉണ്ടാക്കുന്ന പദാർത്ഥങ്ങളെല്ലാം വിഷമാകുന്നു. ഏതെങ്കിലും ഒരു പദാർത്ഥം ശരീരത്തിന്റെ ഉള്ളിൽ പ്രവേശിക്കുകയോ ബാഹ്യ സമ്പർക്കമുണ്ടാവുകയോ ചെയ്താൽ പെട്ടെന്ന് തന്നെയോ കാലക്രമത്തിലോ രോഗമുണ്ടാവുകയോ മരണം തന്നെ സംഭവിക്കുന്നതോ ആയാൽ ആ പദാർത്ഥത്തിന് വിഷം എന്നു പറയുന്നു
Line 28 ⟶ 25:
==വിഷോല്പത്തിയുടെ ചരിത്രം (ഭാരതിയ പുരാണ പശ്ചാത്തലം)==
[[ദേവൻ|ദേവന്മാരും]] [[അസുരൻ|അസുരന്മാരും]] ഒന്നിച്ച് [[അമൃതം|അമൃതിനായി]] സമുദ്രം കടാഞ്ഞപ്പോൾ ([[പാലാഴിമഥനം]]‌) അമൃത് ഉണ്ടാകുന്നതിന്‌ മുൻപ് ഭയങ്കരാകൃതിയും, ജ്വലിക്കുന്ന തേജസ്സോട് കൂടിയവനും, നാലു പല്ലുകൾ ഉള്ളവനും, പച്ച നിറത്തിലുള്ള തലയോടു കൂടിയവനും, തീയിക്ക് തുല്യ കണ്ണുകൾ ഉള്ളവനുമായ ഒരു പുരുഷൻ ഉണ്ടായി. ആ പുരുഷനെ കണ്ടിട്ട് ദേവാസുരാതികൾ വിഷമിച്ചു. ആ വിഷാദം നിമിത്തം ഈ പുരുഷൻ വിഷമെന്ന പേരോടു കൂടിയവനായി ഭവിച്ചു.
 
 
ആ വിഷസ്വരൂപനായ പുരുഷൻ [[ബ്രഹ്മാവ് | ബ്രഹ്മാവിൻ]] ആക്ഷേപം നിമിത്തം എല്ലാ ജനങ്ങളേയുംവഞ്ചിക്കുന്നതിനായി തൻറെ വിഷാദജനകമായ സ്വരൂപത്തെ ഉപേക്ഷിച്ചു കാളകൂടാതികൾ, [[സർപ്പം]], [[ചിലന്തി]], [[തേൾ]], [[പഴുതാര]] മുതലായ ശരീരങ്ങളെ സ്വീകരിച്ചു ഭൂമിയിൽ ജീവിച്ചു കൊണ്ട് ചിലപ്പോൾ [[മനുഷ്യൻ|മനുഷ്യനു]] അപകടകാരിയായി വർത്തിക്കുന്നു.
 
== ചിഹ്നങ്ങൾ ==
വിഷപദാർഥങ്ങളുടെ പൊതു ഉപയോഗം സർക്കാർതലത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. സൂക്ഷിക്കുന്ന രീതി ഉപയോഗം എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങളും ചിഹ്നങ്ങളും പ്രദർശിപ്പിക്കേണ്ടത് ചിട്ടപ്പെടുത്തിയിരിക്കുന്നു. പൊതുവെ [[അപായ ചിഹ്നം]] ഉപയോഗിച്ചുവരുന്നു.
"https://ml.wikipedia.org/wiki/വിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്