"ആലക്കോട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-പകർപ്പ്
വരി 1:
{{prettyurl|Alakkode Gramapanchayath}}
{{ഉപയോക്താവ്:AswiniKP/ഫലകം:rewrite}}
{{For|ഇതേ പേരിൽ ഇടുക്കി ജില്ലയിലുള്ള ഗ്രാമപഞ്ചായത്തിനു്|ആലക്കോട് ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല}}
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
Line 27 ⟶ 26:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ലയിൽജില്ല|കണ്ണൂർ ജില്ലയിലെ]], [[തളിപ്പറമ്പ് താലൂക്കിൽതാലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]] [[തളിപ്പറമ്പ് ബ്ളോക്കിലാണ്ബ്ലോക്ക്|തളിപ്പറമ്പ് ബ്ലോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ആലക്കോട് ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. ആലക്കോട്, തിമിരി, വെള്ളനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലക്കോട് പഞ്ചായത്തിന് 70.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് [[പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്|പെരിങ്ങോം വയക്കര]] പഞ്ചായത്തും കിഴക്കുഭാഗത്ത് [[ഉദയഗിരി ഗ്രാമപഞ്ചായത്ത്|ഉദയഗിരി]] പഞ്ചായത്തും തെക്കുഭാഗത്ത് [[നടുവിൽ ഗ്രാമപഞ്ചായത്ത്|നടുവിൽ]]‍, [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]] എന്നീ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എരമംകൂറ്റൂർ[[എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്|എരമം-കൂറ്റൂർ]]‍,[[പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്| പെരിങ്ങോം വയക്കര]] എന്നീ പഞ്ചായത്തുകളുമാണ്. 1968 വരെ ഈ പ്രദേശം തടിക്കടവ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1968-ൽ തടിക്കടവ് പഞ്ചായത്ത് വിഭജിച്ച് ആലക്കോട്, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1979-ൽ ആലക്കോട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് ആലക്കോട്, ഉദയഗിരി എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1981-ലെ വില്ലേജുപുന:സംഘടനക്ക് മുമ്പ് തടിക്കടവ്, നടുവിൽ വില്ലേജുകളിലായാണ് ഈ പഞ്ചായത്തുപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നത്. വില്ലേജുപുനർനിർണ്ണയത്തെ തുടർന്ന് ആലക്കോട്, തിമിരി, നടുവിൽ എന്നീ വില്ലേജുകളുടെ ഭാഗങ്ങൾ ചേർന്നതായിമാറി ആലക്കോട് പഞ്ചായത്ത്<ref>[http://lsgkerala.in/http://lsgkerala.in/alakode// പശ്ചിമഘട്ടത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന ഉയർന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ആലക്കോട് ഗ്രാമപഞ്ചായത്ത്. ചെങ്കുത്തായ മലഞ്ചരിവുകൾ, ചെറിയ മലകൾ, നിരപ്പായ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ വിവിധയിനങ്ങളിൽ സ്വർണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് & ഫീൽഡിൽ സ്വർണ്ണം നേടിയ വി.കെ.സിന്ധു എന്നിവർ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്]</ref>.
 
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ തളിപ്പറമ്പ് ബ്ളോക്കിലാണ് ആലക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലക്കോട്, തിമിരി, വെള്ളനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലക്കോട് പഞ്ചായത്തിന് 70.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പെരിങ്ങോം വയക്കര പഞ്ചായത്തും കിഴക്കുഭാഗത്ത് ഉദയഗിരി പഞ്ചായത്തും തെക്കുഭാഗത്ത് നടുവിൽ, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എരമംകൂറ്റൂർ, പെരിങ്ങോം വയക്കര എന്നീ പഞ്ചായത്തുകളുമാണ്. 1968 വരെ ഈ പ്രദേശം തടിക്കടവ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1968-ൽ തടിക്കടവ് പഞ്ചായത്ത് വിഭജിച്ച് ആലക്കോട്, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1979-ൽ ആലക്കോട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് ആലക്കോട്, ഉദയഗിരി എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1981-ലെ വില്ലേജുപുന:സംഘടനക്ക് മുമ്പ് തടിക്കടവ്, നടുവിൽ വില്ലേജുകളിലായാണ് ഈ പഞ്ചായത്തുപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നത്. വില്ലേജുപുനർനിർണ്ണയത്തെ തുടർന്ന് ആലക്കോട്, തിമിരി, നടുവിൽ എന്നീ വില്ലേജുകളുടെ ഭാഗങ്ങൾ ചേർന്നതായിമാറി ആലക്കോട് പഞ്ചായത്ത്. പശ്ചിമഘട്ടത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന ഉയർന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ആലക്കോട് ഗ്രാമപഞ്ചായത്ത്. ചെങ്കുത്തായ മലഞ്ചരിവുകൾ, ചെറിയ മലകൾ, നിരപ്പായ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ വിവിധയിനങ്ങളിൽ സ്വർണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് & ഫീൽഡിൽ സ്വർണ്ണം നേടിയ വി.കെ.സിന്ധു എന്നിവർ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.
 
==ചരിത്രം==
ആലക്കോട് പഞ്ചായത്തിലെ പലഭാഗത്തും വളരെക്കാലം മുമ്പുതന്ന ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അരങ്ങം ക്ഷേത്രപരിസരത്ത് കണ്ടെത്തിയ ഗുഹകൾ, നെല്ലികുന്നിലുള്ള ക്ഷേത്രാവശിഷ്ടങ്ങൾ, വൈതൽമലയുടെ മുകൾത്തട്ടിൽ കാണുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം ഇതിന് സാക്ഷ്യങ്ങളാണ്. വൈതൽകോൻ എന്നാരു രാജാവ് ഈ പ്രദേശം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. പഴയ ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായ ചിറയ്ക്കൽ താലൂക്കിൽ പെട്ടിരുന്ന ഈ പ്രദേശത്തെ ഭൂമി മുഴുവൻ ദേവസ്വം വകയോ ജൻമിമാരുടെ വകയോ ആയിരുന്നു. 19-ാം നൂറ്റാണ്ടിൽ ഇവിടുത്തെ മലയോരങ്ങളിൽ പുനംകൃഷി നടന്നിരുന്നതായി തെളിവുണ്ട്. രയറോത്ത് മുസ്ളീം ജനവിഭാഗം മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടെ കുടിയേറിയിട്ട് ഒന്നര നൂറ്റാണ്ടോളമായിയെന്നു പറയപ്പെടുന്നു. ഇപ്പോൾ രയറോത്തുള്ള ജുമാ അത്ത് പള്ളിക്ക് തൊണ്ണൂറോളം വർഷത്തെ പഴക്കമുണ്ട്്. തിമിരിയിൽ നൂറ്റാണ്ടുകൾക്കു മുമ്പുമുതൽ തന്ന ജനവാസം ആരംഭിച്ചിരുന്നതായി ഊഹിക്കാം. അവിടെ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രം തന്നയാണ് അക്കാര്യത്തിനുള്ള തെളിവ്. ആലക്കോട് ഗ്രാമപഞ്ചായത്ത് ഒരു കുടിയേറ്റ മേഖലയാണ്. ദക്ഷിണ കേരളത്തിൽ നിന്നും വന്ന കുടിയേറ്റക്കാർ നിർമ്മിച്ച ഒരു ജനപദമായിട്ടാണ് ഈ പ്രദേശം ഇന്നറിയപ്പെടുന്നത്. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ ഗതാഗതസൌകര്യം വളരെ കുറവായിരുന്നു. വഴി വെട്ടിയുണ്ടാക്കുന്നതിലും പൊതുസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും, അന്ന് കുടിയേറ്റക്കാരും നാട്ടുകാരും ഉത്സാഹത്തോടെ സംഘടിതമായി പ്രവർത്തിച്ചിരുന്നു. കുടിയേറ്റ കർഷകർ ഈ മണ്ണിലുണ്ടാക്കിയ കാർഷിക പുരോഗതി അഭിമാനപൂർവ്വം സ്മരിക്കേണ്ടതാണ്. ആലക്കോട് പ്രദേശത്തെ ഏക്കർകണക്കിനു ഭൂമി വാങ്ങിച്ചുകൂട്ടിയ ഭൂവുടമയായിരുന്നു പി.ആർ.രാമവർമ്മ രാജ. 1955 ആയപ്പോഴേക്കും കൃഷിഭൂമി അന്വേഷിച്ച് ദക്ഷിണ കേരളത്തിൽനിന്ന് ആളുകൾ വന്നു തുടങ്ങി. അവർക്കു വേണ്ട ജീവിതസൌകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്നാട്ടുകാർ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. രാമവർമ്മരാജ സ്വന്തം ചെലവിൽ തളിപ്പറമ്പു മുതൽ മണക്കടവു വരെ ഒരു റോഡുണ്ടാക്കി. ആദ്യകാലത്ത് തടി ഇറക്കികൊണ്ടുപോകുന്നതിനുള്ള കൂപ്പുറോഡ് സർക്കാർ ഏറ്റെടുത്ത് തളിപ്പറമ്പ്-കൂർഗ്ഗ് ബോർഡർ റോഡായി വികസിപ്പിച്ചു. 1960 ആയപ്പോൾ ഈ റോഡിൽ സർക്കാർ അനുവദിച്ച മൂന്നു പാലങ്ങൾ എസ്റ്റിമേറ്റ് തുകയ്ക്കു തന്ന രാജ ഏറ്റെടുത്ത് പണിതീർത്തു. 1946-ൽ തിമിരിയിൽ കുമിഴി ചാത്തുക്കുട്ടി നമ്പ്യാരുടെ വീട്ടിൽ ഒരു വിദ്യാലയം ആരംഭിച്ചു. രണ്ടുവർഷം കഴിഞ്ഞ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നാലുക്ളാസ്സുകളുള്ള ഒരു സ്കൂളായി അത് ഉയർന്നു. ഡിപ്പാർട്ടുമെന്റിനു നഷ്ടം സംഭവിക്കുന്ന പക്ഷം അതു നികത്തികൊടുക്കാമെന്ന വ്യവസ്ഥയിലാണ് കുടിയേറ്റത്തിന്റെ ആദ്യകാലത്ത് തന്ന പി.ആർ.രാമവർമ്മരാജ ഇവിടെ ഒരു പോസ്റ്റ് ഓഫീസ് അനുവദിപ്പിച്ചത്. ഒരു പ്രദേശത്തിന്റെ മൊത്തമായി മിനിമം ഗ്യാരണ്ടി വച്ചുകൊണ്ട്, അക്കാലത്തുതന്ന അദ്ദേഹം ഇലക്ട്രിസിറ്റിയും ഇവിടെ എത്തിച്ചു. ആലക്കോട് മാത്രമായി ഒതുങ്ങി നിന്ന ഒരു മിനി ജലവിതരണ പദ്ധതിയും അദ്ദേഹം സ്വന്തം നിലയിൽ നടപ്പാക്കിയിട്ടുണ്ട്. 1951-ൽ തിമിരി ദേവസ്വം മാനേജരായിരുന്ന കുമിഴി ചാത്തുക്കുട്ടിനമ്പ്യാരുടെ നേതൃത്വത്തിൽ പുരാതനമായ തിമിരി ക്ഷേത്രം പുതുക്കിപ്പണിയുകയും പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. 10 വർഷത്തിനു ശേഷം, 1961-ൽ കാടായിക്കിടന്നിരുന്ന അരങ്ങം പ്രദേശത്ത് കണ്ടെത്തിയ പുരാതന ക്ഷേത്രത്തിന്റെ നവീകരണവും പുനർ പ്രതിഷ്ഠാ കലശവും നടന്നു. പി.ആർ.രാമവർമ്മരാജ തന്നയാണ് ക്ഷേത്രനവീകരണവും നടത്തിയത്. ആലക്കോട് ഒരു വായനശാലയും ഗ്രന്ഥശാലയും സ്ഥാപിക്കുന്നതിൽ മുൻകൈയ്യെടുത്തതും പി.ആർ.രാമവർമ്മരാജയാണ്. 1954-ൽ സ്ഥാപിച്ച ആലക്കോട് സെന്റ് മേരീസ് ചർച്ചാണ് ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്തീയദേവാലയം. 1960-നു മുമ്പു തന്ന അദ്ദേഹം പ്രസിഡന്റും എ.സി.ചാക്കോ സെക്രട്ടറിയുമായി രൂപീകരിച്ച ആലക്കോട് ഡവലപ്മെന്റ് കമ്മറ്റി മുൻകൈയ്യെടുത്ത് ആരംഭിച്ച ഐക്യനാണയ സംഘമാണ് ഇന്നത്തെ ആലക്കോട് സർവ്വീസ് സഹകരണ ബാങ്കായി വികസിച്ചത്. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
 
 
==സാംസ്കാരിക ചരിത്രം==
 
കുടിയേറ്റത്തിന്റെ തുടക്കത്തിലും തുടർന്നുള്ള കാലഘട്ടത്തിലും ആലക്കോട് പഞ്ചായത്തിൽ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ശക്തമായിരുന്നു. സജീവമായി പ്രവർത്തിച്ചിരുന്ന ധാരാളം കലാസമിതികൾ പഞ്ചായത്തിൽ അന്നുണ്ടായിരുന്നു. അരങ്ങം ക്ഷേത്രത്തിലെ ഉത്സവവും പള്ളികളിലെ പെരുന്നാളുകളും കലാസാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഘടകങ്ങളായിരുന്നു. ആലക്കോട് കേന്ദ്രമായി അഖില കേരള നാടകമത്സരവും, അഖില കേരളാ വോളിബോൾ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 1969-ൽ രൂപം കൊണ്ട പബ്ളിക്ക് ലൈബ്രറി സാഹിത്യകുതുകികൾക്ക് ഒരാവേശമായിരുന്നു. പഞ്ചായത്തിൽ താമസിച്ചുവരുന്ന നാനാജാതിമതസ്ഥർ പരസ്പരസൌഹാർദ്ദത്തിൽ കഴിഞ്ഞുവരുന്നു. ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഹൈന്ദവാരാധനാലയങ്ങൾ ആലക്കോട് അരങ്ങം മഹാദേവക്ഷേത്രവും, തിമിരി മഹാദേവ ക്ഷേത്രവുമാണ്. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആലക്കോട് സെന്റ് മേരീസ് ഫെറോന ചർച്ചും, മേരിഗിരി ലിറ്റിൽ ഫ്ളവർ ഫെറോന ചർച്ചുമാണ് പ്രധാന്യമർഹിക്കുന്നത്. മറ്റ് ധാരാളം ഇടവക പള്ളികളും ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ കൂട്ടത്തിലുണ്ട്. ഉയറോം, കുട്ടാപ്പറമ്പ, ആലക്കോട്, നല്ലിക്കുന്ന് എന്നിവിടങ്ങളിലാണ് ഇസ്ളാം മതവിഭാഗത്തിന്റെ ആരാധനാലയങ്ങൾ. പഞ്ചായത്തിലെ ഏറ്റവും വലിയ ആഘോഷം അരങ്ങം മഹാദേവക്ഷേത്രത്തിൽ 8 ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങളാണ്. തിരുവിതാംകൂർ ശൈലിയിൽ ഉത്സവം നടക്കുന്ന മലബാറിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും അരങ്ങത്തിനുണ്ട്. രയറോം മുസ്ളീംപള്ളിയിലെ മഖാം ഉറുസ്സ് വളരെ പ്രസിദ്ധമാണ്. സാമ്പത്തികമായി വ്യത്യസ്ത തട്ടുകളിലുള്ള ജനങ്ങളാണ് പഞ്ചായത്തിലേത്. കാർഷികവൃത്തിയിലൂടെ തന്ന വളരെ ഉയർന്ന നിലയിലുള്ളവരും ഇടത്തരക്കാരായിട്ടുള്ളവരുമാണ് ഏറിയകൂറും. താഴെത്തട്ടിലുളള കർഷക തൊഴിലാളികളും മറ്റുകൂലി വേലക്കാരും എല്ലാം അടങ്ങിയതാണ് പഞ്ചായത്തിലെ സാമ്പത്തിക സാമൂഹ്യഘടന. 1959-ൽ ഒരു പബ്ളിക്ക് ലൈബ്രറിയായി ആരംഭിച്ച് പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്ത ആലക്കോട് പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി കണ്ണൂർ ജില്ലയിലെ ഒരു പ്രധാന ലൈബ്രറിയായി ഉയർന്നിട്ടുണ്ട്. കായികരംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകൾ നൽകുവാൻ കഴിഞ്ഞ പഞ്ചായത്താണ് ആലക്കോട്. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ വിവിധയിനങ്ങളിൽ സ്വർണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് & ഫീൽഡിൽ സ്വർണ്ണം നേടിയ വി.കെ.സിന്ധു എന്നിവർ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.
 
==വാർഡുകൾ ==
#ചിറ്റടി
Line 68 ⟶ 57:
*[[ആലക്കോട്‌]]
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
*[[പി. ആർ. രാമവർമ്മരാജ]]
 
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://lsgkerala.in/http://lsgkerala.in/alakode// ആലക്കോട് ഗ്രാമപഞ്ചായത്ത്]
 
== അവലംബം ==