"വിവര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
=ചരിത്രം=
ഷാനൻ ബെൽ ലാബട്ടറീസിന്റെ ജേണലിൽ 'എ മാത്തമാറ്റിക്കൽ തിയറി ഓഫ് കമ്യൂണിക്കേഷൻ' (A Mathematical Theory of Communication) എന്ന ലേഖനം പ്രസിദ്ധീകരിഹച്ചതോടെയാണു് ഈ ശാഖ ഉണ്ടായതു്. ഇതിലൂടെ ഇദ്ദേഹമാണു്വിവരസിദ്ധാന്തത്തിന്റെ ഗുണപ്രകാരവും പരിമാണപ്രകാരവുമായ അടിസ്ഥാന തത്വങ്ങൾ മുൻപോട്ടു വച്ചതു്. ഷാനനിന്റെ അഭിപ്രായപ്രകാരം വിവരസിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം "ഒരു ബിന്ദുവിൽ നിർമ്മിക്കപ്പെടുന്ന വിവരം അതേ പോലെയോ ഭാഗികമായ മാറ്റങ്ങളോടെയോ മറ്റൊരു ബിന്ദുവിൽ പുനർജനിപ്പിക്കുക എന്നതാണു്"
 
=വിവരം - അളവുകൾ=
വിവരസിദ്ധാന്തം അനുസരിച്ച് വിവരം അളക്കുവാൻ സാധിക്കും. വിവരം എന്നാൽ അത് ടെക്‌സ്റ്റ്, ഓഡിയോ, വീഡിയോ, ചിത്രം അങ്ങനെ എന്തു രൂപത്തിലുമാകാം. ഒരു വിവരസ്രോതസ്സിൽ നിന്നും കിട്ടുന്ന ഡാറ്റയിൽ മിക്കപ്പോഴും അനാവശ്യമായ ആവർത്തനങ്ങൾ ഉണ്ടാകാം. അതായത് ആ ആവർത്തനങ്ങളെ ഒഴിവാക്കിയാലും ആ സ്രോതസ്സിൽ നിന്നും ലഭിക്കുന്ന വിവരം സംവേദനക്ഷമമായിരിക്കുമെന്ന് ലളിതമായി പറയാം. ഒഴിവാക്കാൻ ഇനി ആവർത്തനങ്ങൾ ഇല്ല എന്ന നിലയിൽ സ്രോതസ്സിൽ നിന്നുള്ള ഡാറ്റയെ ചുരുക്കുമ്പോൾ ലഭിക്കുന്നതെന്തോ അതാണ് ആ സ്രോതസ്സിൽ നിന്നും ഉള്ള വിവരത്തിന്റെ യഥാർത്ഥ അളവ് അഥവാ എൻട്രോപ്പി. ഇങ്ങനെ ചുരുക്കിയ ഡാറ്റയെ ബൈനറിയായി സൂക്ഷിക്കാൻ എത്ര ബിറ്റുകൾ വേണ്ടിവരുമെന്നുള്ളത് എൻട്രോപ്പിയുടെ ബിറ്റിലുള്ള അളവാണ്.
"https://ml.wikipedia.org/wiki/വിവര_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്