"വിവര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
=വിവരം - അളവുകൾ=
വിവരസിദ്ധാന്തം അനുസരിച്ച് വിവരം അളക്കുവാൻ സാധിക്കും. വിവരം എന്നാൽ അത് ടെക്‌സ്റ്റ്, ഓഡിയോ, വീഡിയോ, ചിത്രം അങ്ങനെ എന്തു രൂപത്തിലുമാകാം. ഒരു വിവരസ്രോതസ്സിൽ നിന്നും കിട്ടുന്ന ഡാറ്റയിൽ മിക്കപ്പോഴും അനാവശ്യമായ ആവർത്തനങ്ങൾ ഉണ്ടാകാം. അതായത് ആ ആവർത്തനങ്ങളെ ഒഴിവാക്കിയാലും ആ സ്രോതസ്സിൽ നിന്നും ലഭിക്കുന്ന വിവരം സംവേദനക്ഷമമായിരിക്കുമെന്ന് ലളിതമായി പറയാം. ഒഴിവാക്കാൻ ഇനി ആവർത്തനങ്ങൾ ഇല്ല എന്ന നിലയിൽ സ്രോതസ്സിൽ നിന്നുള്ള ഡാറ്റയെ ചുരുക്കുമ്പോൾ ലഭിക്കുന്നതെന്തോ അതാണ് ആ സ്രോതസ്സിൽ നിന്നും ഉള്ള വിവരത്തിന്റെ യഥാർത്ഥ അളവ് അഥവാ എൻട്രോപ്പി. ഇങ്ങനെ ചുരുക്കിയ ഡാറ്റയെ ബൈനറിയായി സൂക്ഷിക്കാൻ എത്ര ബിറ്റുകൾ വേണ്ടിവരുമെന്നുള്ളത് എൻട്രോപ്പിയുടെ ബിറ്റിലുള്ള അളവാണ്.
 
എൻട്രോപ്പി ഗണിതപരമായി അളക്കുന്നത് [[സംഭാവ്യത| സംഭാവ്യതാശാസ്ത്രത്തിന്റേയും]] [[സ്ഥിതിഗണിതം| സാഖ്യികത്തിന്റേയും]] സഹായത്തോടെയാണ്. ഒരു വിവരസ്രോതസ്സിൽ നിന്നും ലഭിക്കുന്ന ഡാറ്റ പ്രവചനാതീതം(uncertain) ആണെങ്കിൽ അതിൽ നിന്നും ലഭിക്കുന്ന 'വിവരത്തിന്റെ അളവ്' അഥവാ എൻട്രോപ്പി കൂടുതലായിരിക്കുമെന്ന് പറയാം. മുൻകൂട്ടി കൃത്യമായി പ്രവചിക്കാവുന്ന ഡാറ്റയിൽ 'പുതിയ വിവരം' ഒന്നും അടങ്ങിയിട്ടില്ലല്ലോ. അതായത് ഒരു വിവരസ്രോതസ്സിന്റെ എൻട്രോപ്പി, അതിൽ നിന്നും ലഭിക്കുന്ന ഡാറ്റയുടെ സംഭാവ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
=അടിസ്ഥാന സിദ്ധാന്തങ്ങൾ=
"https://ml.wikipedia.org/wiki/വിവര_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്