"തോമിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Thomas Aquinas in Stained Glass crop.jpg|thumb|200px|right|[[തോമസ് അക്വീനാസ്]]]]
തത്ത്വചിന്തകനും, ദൈവശാസ്ത്രജ്ഞനും, വേദപാരംഗതനുമായ [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയുടേയുംആശയങ്ങളുടേയും രചനാസഞ്ചയത്തിന്റേയും പൈതൃകം പിന്തുടരുന്ന ദർശനവ്യവസ്ഥയാണ് '''തോമിസം'''. [[തത്ത്വചിന്ത|തത്ത്വചിന്തയിൽ]] [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] രചനകൾക്കെഴുതിയ വ്യാഖ്യാനമാണ് അസ്വീനാസിന്റെ ഏറ്റവും സ്ഥായിയായ സംഭാവന. അദ്ദേഹത്തിന്റെ ''ദൈവശാസ്ത്രസംഗ്രഹം'' (സമ്മാ തിയോളജിയേ) എന്ന കൃതി, മദ്ധ്യകാല ദൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനരചനകളിലൊന്നായിരുന്നു. തത്ത്വചിന്തയുടേയും ദൈവശാസ്ത്രത്തിന്റെയും പാഠപദ്ധതികളുടെ ഭാഗമായി അത് ഇന്നും തുടർന്നു. "മാലാഖാമാർക്കൊപ്പമുള്ള വേദപാരംഗതൻ" (ഡോക്ടറിസ് എയ്ഞ്ചലസി)<ref name ="angel">http://maritain.nd.edu/jmc/etext/doctoris.htm Accessed 25 October 2012</ref> എന്ന ചാക്രികലേഖത്തിൽ പത്താം പീയൂസ് മാർപ്പാപ്പ, അക്വീനാസിന്റെ പ്രമുഖവാദങ്ങളുടെ അടിത്തറയെ ആശ്രയിച്ചല്ലാതെ [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയുടെ]] പ്രബോധങ്ങൾ മനസ്സിലാക്കാനാവില്ലെന്നു പ്രഖ്യാപിച്ചു:
 
:[[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയുടെ അടിസ്ഥാനവാദങ്ങളെ, സ്വീകരിക്കുകയോ തള്ളിക്കളുയുകയോ ചെയ്യാവുന്ന അഭിപ്രായങ്ങൾ എന്നതിനു പകരം പ്രാകൃതികവും ദൈവികവുമായ ശാസ്ത്രങ്ങൾ പണിയപ്പെട്ടിരിക്കുന്ന അടിത്തറയായി വേണം കാണാൻ; അമ്മാതിരി തത്ത്വങ്ങളെ ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തിൽ ദുർബ്ബലപ്പെടുത്തുകയോ ചെയ്താൽ, വിശുദ്ധശാസ്ത്രങ്ങൾ പഠിക്കുന്നവർക്ക്, ദൈവവെളിപാടിന്റെ തത്ത്വങ്ങൾക്ക് സഭയുടെ പ്രബോധനാധികാരം നൽകുന്ന വ്യാഖ്യാനത്തിലെ വാക്കുകൾ പോലും മനസ്സിലാവാതെ വരുകയെന്നതാവും ഫലം. <ref name ="angel"/>
"https://ml.wikipedia.org/wiki/തോമിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്