"മുഹമ്മ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Muhamma Gramapanchayat}}
[[പ്രമാണം:Muhamma grama panchayath.jpg|300 px|right|thumb|മുഹമ്മ ഗ്രാമപഞ്ചായത്ത് കാര്യാലയം]]
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേർത്തല താലൂക്ക്|ചേർത്തല താലൂക്കിൽ]] ഉൾപ്പെടുന്ന ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] '''മുഹമ്മ ഗ്രാമപഞ്ചായത്ത്'''. [[തണ്ണീർമുക്കം]] തെക്ക് വില്ലേജിന്റെ പരിധിയിൽ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. 26.76 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.
 
1953-ൽ ആണ് മുഹമ്മ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറു വർഷത്തെ പഴക്കമേയുള്ളൂ. ഇന്നത്തെ ആലപ്പുഴ-തണ്ണീർമുക്കം റോഡിന്റെ കിഴക്കുഭാഗത്താണ് ഇവിടെ ആദ്യമായി ഒരു കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറുഭാഗത്തുള്ള ഒരു വീട് മുഖമ്മേൽ എന്ന പേരിലറിയപ്പെട്ടു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊള്ളുകയും അതിനെ മുഖമ്മേൽ കമ്പോളം എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. മുഹമ്മ എന്നു പേരു വരുവാൻ മുഹമ്മദീയരുടെ വരവും കാരണമായെന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/മുഹമ്മ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്