"മിർസ ജവാൻ ബഖ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Sons of Bahadur Shah Zafar.jpg|ലഘു|മിർസ ജവാൻ ബഖ്ത് (ഇടത്), മിർസ ഷാ അബ്ബാസ് (വലത്) - ബഹാദൂർ ഷാ സഫറിന്റെ ഏറ്റവു ഇളയ മക്കളായിരുന്ന ഇരുവരേയും അദ്ദേഹത്തോടൊപ്പം റംഗൂണിലേക്ക് നാടുകടത്തിയിരുന്നു. റംഗൂണിൽ നിന്നുള്ള ചിത്രമാണിത്]]
അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന [[ബഹാദൂർ ഷാ സഫർ|ബഹാദൂർ ഷാ സഫറിന്റെ]] പതിനാറുമക്കളിൽ പതിനഞ്ചാമനായിരുന്നു മിർസ ജവാൻ ബഖ്ത്. സഫറിന്റെ പ്രധാനഭാര്യയായിരുന്ന [[സീനത്ത് മഹൽ|സീനത്ത് മഹലിൽ]] അദ്ദേഹത്തിന് ജനിച്ച പുത്രനായിരുന്നു ഇദ്ദേഹം. തന്റെ മൂത്ത മക്കളെയല്ലാം മറികടന്ന് പ്രിയപുത്രനായ മിർസ ജവാൻ ബഖ്തിനെ തന്റെ പിൻഗാമിയായി ചക്രവർത്തിയാക്കണം എന്നായിരുന്നു സഫർ നിശ്ചയിച്ചിരുന്നത്. സീനത്ത് മഹലിന്റെ പ്രേരണയും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. തന്റെ മാതാപിതാക്കളല്ലാതെ കാര്യമായ പിന്തുണക്കാരാരും മിർസ ജവാൻ ബഖ്തിന് കൊട്ടാരത്തിലുണ്ടായിരുന്നില്ല.<ref name=LM-XVII/>
 
[[1857-ലെ ലഹള|1857-ലെ ലഹളക്കാലത്ത്]] സീനത്ത് മഹൽ, മകനെ വിമതശിപായിമാരിൽനിന്ന് അകറ്റിനിർത്തി. ശിപായികൾ തോൽപ്പിക്കപ്പെട്ടുകഴിഞ്ഞാൽ തന്റെ മകനെ അധികാരത്തിലേറ്റാമെന്ന് അവർ കരുതിയിരുന്നു.<ref name=LM-XVII>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=XVII}}</ref>
എന്നാൽ ലഹളക്കുശേഷം സഫറിനും സീനത്ത് മഹലിനുമൊപ്പം മിർസ ജവാൻ ബഖ്തിനെയും റംഗൂണിലേക്ക് ബ്രിട്ടീഷുകാർ നാടുകടത്തി.<ref>{{cite book|title=ബഹാദൂർ ഷാ സഫർ; ആൻഡ് ദ വാർ ഓഫ് 1857 ഇൻ ഡെൽഹി|year=2006|url=http://books.google.co.in/books?id=nUNprZiD3GsC&pg=PA415&lpg=PA415&dq=Taj+mahal+begum+bahadur+shah+zafar&source=bl&ots=X7kKdkU6VG&sig=6g7somttMo7iKYGv21H5Lv9AUXo&hl=en&sa=X&ei=njbVUY7ULceMrQeL_4GoDA&ved=0CCoQ6AEwADgK#v=onepage&q=Taj%20mahal%20begum%20bahadur%20shah%20zafar&f=false|author=എസ്. മെഹ്ദി ഹുസൈൻ|accessdate=2013 ജൂലൈ 5}}</ref>
 
"https://ml.wikipedia.org/wiki/മിർസ_ജവാൻ_ബഖ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്