"മുഹമ്മദ് മുർസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4631 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 4:
|birthname = മുഹമ്മദ് മുർസി ഈസ അൽ ഇയാഥ്
|image = Mohamed Morsi cropped.png
|office = മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ്
|primeminister = [[Kamal Ganzouri]]
|term_start = 2012 ജൂൺ 30
വരി 36:
|religion = [[ഇസ്‌ലാം]]
}}
ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും [[മുസ്‌ലിം ബ്രദർഹുഡ്|ഇഖ്‌വാനുൽ മുസ്‌ലിമൂന്]] കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമാണ് '''മുഹമ്മദ് മുർസി''' ({{lang-ar| محمد مرسى عيسى العياط}},മുഴുവൻ പേര്: അൽഹാജ് മാലിക് അൽഷഹബാസ്മുഹമ്മദ് മുർസി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയാണ്. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു<ref>{{cite news
|title = ശബ്ദമില്ലാത്ത ശബ്ദം|url = http://malayalamvaarika.com/2012/december/21/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 21|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>. 2013 ജൂലൈ 4 ന് മുർസി, പട്ടാള അട്ടിമറിയിലൂടെ പുറത്തായി.
== ജീവിതരേഖ ==
1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു.
വരി 48:
=== ഇന്ത്യയിൽ ===
2013 മാർച്ച് 18-20 ദിവസങ്ങളിൽ മുഹമ്മദ് മുർസി ആദ്യമായി [[ഇന്ത്യ]] സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനിടിയിൽ രാഷ്ട്രപതി [[പ്രണബ് മുഖർജി]], ഉപരാഷ്ട്രപതി [[ഹാമിദ് അൻസാരി]], പ്രധാനമന്ത്രി [[മൻമോഹൻ സിങ്]], വിദേശകാര്യ മന്ത്രി [[സൽമാൻ ഖുർശിദ്]], [[ഇ. അഹ്മദ്]] എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്‌തും ഏഴു കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധരംഗത്തും യു.എൻ. അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വർധിപ്പിക്കാനും ഇന്ത്യ സന്ദർശിക്കുന്ന ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ മുഹമ്മദ്‌ മുർസിയും പ്രധാനമന്ത്രി മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും ധാരണയിലെത്തി<ref>http://www.mangalam.com/print-edition/keralam/43396</ref><ref> http://www.madhyamam.com/news/218236/130320 </ref>.
==പട്ടാള അട്ടിമറി 2013==
2013 ജൂലൈ 4 ന് മുർസി, പട്ടാള അട്ടിമറിയിലൂടെ പുറത്തായി. സൈന്യം, ന്യായാധിപൻമാർ, മറ്റ് രാഷ്ട്രീയ കക്ഷികൾ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ വിഭാഗങ്ങം ജനങ്ങളും മുർസിയുടെ ഭരണത്തിൽ അപ്രീതിയുള്ളവരായിരുന്നു.
 
പട്ടാള അട്ടിമറിയുടെ പ്രധാന കാരണങ്ങളിവയായിരുന്നു.
 
*സൈനികമേധാവി ഹുസൈൻ താന്തവിയേയും ചീഫ് ഓഫ് സ്റ്റാഫ് ജനറൽ സമി അന്നനേയും പുറത്താക്കിയത് സൈന്യത്തിന്റെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു.
*പുതിയ ഭരണഘടന നിലവിൽ വരുന്നതുവരെ തന്റെ ഉത്തരവുകൾ നീതിപീഠത്തിന് റദ്ദാക്കാനാകില്ലെന്ന് മുർസി പ്രഖ്യാപിച്ചത് അദ്ദേഹത്തെ നീതിപീഠത്തിന് എതിരാക്കി.
*ഈജിപ്ത് ഇസ്‌ലാമിക രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്ന പുതിയ ഭരണഘടനയ്ക്ക് ഹിതപരിശോധനയിലൂടെ അദ്ദേഹം അംഗീകാരം നൽകിയത് മതേതര കക്ഷികൾ അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികളുടെ കടുത്ത എതിർപ്പിനിടയാക്കി.
*പോർട്ട് സെയ്ദിൽ ഫുട്‌ബോൾ കളിക്കിടെയുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 21 പേർക്ക് കോടതി വധശിക്ഷ വിധിച്ചത് മുർസിക്കെതിരെയുള്ള കലാപമായി മാറി. നീതിപീഠത്തെ ഉപയോഗിച്ച് മുർസി രാഷ്ട്രീയം കളിച്ചു എന്ന് ആക്ഷേപമുയർന്നു.<ref>{{cite news|title=വിപ്ലവത്തിലൂടെ അധികാരത്തിൽ; അട്ടിമറിയിലൂടെ പുറത്ത്|url=http://www.mathrubhumi.com/online/malayalam/news/story/2373802/2013-07-05/world|accessdate=2013 ജൂലൈ 5|newspaper=മാതൃഭൂമി|date=2013 ജൂലൈ 5}}</ref>
 
അധികാരത്തിലേറിയതിന്റെ ഒന്നാം വാർഷികത്തിൽ താഹിർ ചത്വരത്തിൽ പതിനായിരങ്ങൾ അണിനിരന്ന പ്രക്ഷോഭം അഞ്ച് ദിവസം നീണ്ടു നിന്നു. ഈ സമരമാണ് പട്ടാള അട്ടിമറിയിൽ കലാശിച്ചത്.
==അധികവായനക്ക്==
* {{cite web | url=http://www.guardian.co.uk/world/2012/jun/18/mohamed-morsi-muslim-brotherhood-egypt | title=Mohamed Morsi claims victory for Muslim Brotherhood in Egypt election |work=The Guardian | date=18 June 2012 | accessdate=24 June 2012 | author=Hussein, Abdel-Rahman}}
"https://ml.wikipedia.org/wiki/മുഹമ്മദ്_മുർസി" എന്ന താളിൽനിന്ന് ശേഖരിച്ചത്