"കെൽവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 93 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11579 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 8:
 
1848
[[ലോർഡ് കെല്വിൻകെൽവിൻ]] (വില്യം തോംസൺ) ‘കേവലതാപമാനദണ്ഡത്തെക്കുറിച്ച്’ (On the absolute Thermometric Scale) എന്ന ഗ്രന്ഥത്തിൽ ‘അനന്തശൈത്യം’('Infinite Cold') അഥവാ [[കേവലപൂജ്യം]] (Absolute Zero Temperature) എന്ന അവസ്ഥയെ രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു താപമാനദണ്ഡത്തിന്റെ ആവശ്യത്തെക്കുറിച്ച് എഴുതുകയുണ്ടായി. പ്രസ്തുത മാനദണ്ഡത്തിൽ യഥാർത്ഥ [[ശൂന്യതാപനില]] പൂജ്യം ആയും നിലവിലുള്ള [[സെൽഷ്യസ്|ഡിഗ്രീ സെൽഷ്യസ്]] അങ്കനം വികാസാങ്കമായും കണക്കാക്കാവുന്നതാണു് എന്നു് അദ്ദേഹം നിർദ്ദേശിച്ചു. അന്നു നിലവിലുണ്ടായിരുന്ന വായു [[തെർമോമീറ്റർ||തെർമ്മോമീറ്ററുകൾ]] ഉപയോഗിച്ച് കേവലപൂജ്യതാപനില -273 ഡിഗ്രി സെൽ‌ഷ്യസ് ആണെന്നു് അദ്ദേഹം കണക്കുകൂട്ടിയെടുത്തു. ഇങ്ങനെ നിർദ്ദേശിച്ച താപമാനദണ്ഡമാണു് ഇപ്പോൾ ‘കെൽ‌വിൻ താപഗതിക-താപമാനദണ്ഡം എന്നറിയപ്പെടുന്നതു്.
 
(സാധാരണ താപനിലകളിൽ, പ്രത്യേകിച്ച് ഹിമബിന്ദുവായ 0 ഡിഗ്രി സെൽഷ്യസിൽ, ക്രമാനുഗതമായി പെരുമാറുന്ന വാതകങ്ങളുടെ വികാസാങ്കം 0.00366 ആണെന്ന വസ്തുത അക്കാലത്ത് പൊതുവേ സ്വീകാര്യമായിരുന്നു. 0.00366 എന്ന സംഖ്യയുടെ ഋണവ്യുത്ക്രമം (Negative Reciprocal) ആണു് -273. കെൽ‌വിൻ രീതി കൃത്യമായിരുന്നില്ലെങ്കിലും കേവലശൂന്യതാപനില ഈ വിലയ്ക്ക് വളരെ അടുത്തതാണെന്നു് പിന്നീട് കണ്ടുപിടിക്കപ്പെട്ടു.)
"https://ml.wikipedia.org/wiki/കെൽവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്