"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ലയിപ്പിക്കൽ ഫലകം)
==ചരിത്രം==
1829 ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. [[സ്വാതിതിരുനാൾ]] തിരുവിതാംകൂർ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. ഇതിനെത്തുടർന്നു്, രാജഭരണകാലത്ത് അവരുടെ പ്രോത്സാഹനവും പിൽക്കാലത്തു് പുരോഗമനചിന്താഗതിക്കാരായ ജനങ്ങളുടെ പരിശ്രമവും മൂലം, കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെടുകയുണ്ടായി.
1937 ജൂൺ 14 ന് കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോടു വച്ച് ഒന്നാം മലബാർ വായനശാല സമ്മേളനം നടന്നു. കെ. ദാമോദരൻ കാര്യദർശിയും ഇ. രാമൻ മേനോൻ അദ്ധ്യക്ഷനുമായുള്ള ‘മലബാർ വായനശാല സംഘം’ ആ സമ്മേളനത്തിൽ വച്ച് രൂപീകരിക്കപ്പെട്ടു. ഇതേ കാ‍ലയളവിൽ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന ഉണ്ടാകുകയും ‘ഗ്രന്ഥവിഹാരം‘ എന്ന ഒരു ത്രൈമാസിക അവിടെ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.
 
തിരുവിതാംകൂറിൽ 1945 സെപ്തംബർ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ‍ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ ആ യോഗത്തിൽ പങ്കെടുത്തു. യോഗം ഉത്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വമി അയ്യർ ആയിരുന്നു. പി.എൻ. പണിക്കർ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞൻ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയൽ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന് നേത്യത്വം നൽകിയത്. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൌൺസിൽ ആയി പരിണമിച്ചത്.
[[പി.എൻ. പണിക്കർ]] എന്ന ക്രാന്തദർശിയായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താൽ 1945ൽ [[അമ്പലപ്പുഴ]] [[പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല]]യിൽ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം ആണ് കേരള ഗ്രന്ഥശാലാസംഘം ആയി മാറിയത്. ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948ൽ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതേ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം 1950-ൽ തിരു-കൊച്ചി ഗ്രന്ഥശാലാസംഘം ആയും കേരള സംസ്ഥാനരൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു.
 
 
നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.
1970 ൽ ‘വായിച്ചു വളരുക’ എന്ന സന്ദേശമുയർത്തി കേരള ഗ്രന്ഥശാലസംഘം രജത ജൂബിലി ആഘോഷിച്ചു. 1977 ൽ കേരള ഗ്രന്ഥശാലസംഘത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് യു. എൻ. ഒ . റോപ് സ്കായ അവാർഡ് നൽകി. 1989 -ൽ കേരള നിയമസഭയിൽ ‘കേരള ഗ്രന്ഥശാല നിയമം’ അവതരിപ്പിക്കുകയും 1994 -ൽ അത് നടപ്പിലാക്കുകയും ചെയ്തു.‘വിജ്ഞാനം വികസനത്തിന് ‘ എന്ന കാഴ്ചപ്പാടുമായി 1995 ൽ കേരള ഗ്രന്ഥശാല സംഘം സുവർണ്ണ ജൂബിലി ആഘോഷിച്ചു.
==പുരസ്കാരങ്ങൾ==
== ജില്ല ലൈബ്രറി കൌൺസിലുകൾ ==
== താലൂക്ക് ലൈബ്രറി കൌൺസിലുകൾ ==
== ഭരണ സമിതി ==
== അംഗ ഗ്രന്ഥശാലകൾ ==
 
 
 
<ref> http://www.our-library.org/?page_id=11</ref>
== അവലംബങ്ങൾ ==
<references/>
 
==പുരസ്കാരങ്ങൾ==
*1975-ൽ സാക്ഷരതാപ്രവർത്തനത്തിന് [[യുനെസ്കോ]]യുടെ '[[ക്രൂപ്സ്കായ]]' അവാർഡ് കേരള ഗ്രന്ഥശാലാസംഘത്തിന് ലഭിച്ചു.
244

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1792821" എന്ന താളിൽനിന്ന് ശേഖരിച്ചത്