"അമ്മകന്യ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{[pu|Ammakanya}}
{{infobox Book
| name = അമ്മകന്യ
Line 24 ⟶ 25:
[[റോമാസാമ്രാജ്യം|റോമൻ]] ആധിപത്യത്തിന്റെ ഭാരത്തിൽ ഞെരിഞ്ഞമരുന്ന [[പലസ്തീൻ|പലസ്തീന]] പശ്ചാത്തലമാക്കി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതിയിലെ [[പരിശുദ്ധ മറിയം|മറിയം]], മൂത്തമകനായ [[യേശു]] ഉൾപ്പെടെ ആറു മക്കളുടെ അമ്മയാണ്. മരപ്പണിക്കാരനായ യേസെ, കൃഷിക്കാരനായ യാക്കോബ്, ആട്ടിടയനായ ശീമോൻ എന്നീ സഹോദരന്മാരും റഹേൽ, എലിസബീത്ത് എന്നീ സഹോദരിമാരുമണ് യേശുവിനുണ്ടായിരുന്നത്. അവരുടെ മരിച്ചു പോയ അച്ഛൻ [[വിശുദ്ധ യൗസേപ്പ്|ജോസഫിന്റെ]] സുഹൃത്തും കുടുംബത്തിന്റെ ഉപകർത്താവുമായിരുന്ന തീത്തോസ്; അയാളെ പിരിഞ്ഞ് ചേരിയിൽ മക്കൾ ബന്യാമിൻ, ശമുവേൽ എന്നിവരോടൊത്തു വേറെ കഴിയുന്ന ഭാര്യ റീസൽ; തീത്തോസിന്റെ 'വെപ്പാട്ടി' ശമര്യാക്കാരി മേരി; 'അമ്മകന്യ'-യുടെ ബന്ധുക്കളും [[സ്നാപകയോഹന്നാൻ|സ്നാപകയോഹന്നാന്റെ]] മാതാപിതാക്കളുമായ ഇൻകെരീമിലെ സഖര്യാവും എലിസബീത്തും; [[വിശുദ്ധ യൗസേപ്പ്|ജോസഫിന്റെ]] സഹോദരി മിറിയം; ഗന്നസരേത്തിൽ നിന്നുള്ള ദമ്പതിമാരായ സെബദിയും മിറിയവും; സബദീപുത്രന്മാരും യേശു-ശിഷ്യന്മാരുമായ യാക്കോബും [[യോഹന്നാൻ ശ്ലീഹാ|യോഹന്നാനും]]; "റാമായിൽ ഒരു വിലാപം കേൾക്കുന്നു, റാഹേൽ മക്കളെക്കുറിച്ചു കേഴുന്നു" എന്ന [[ജെറമിയായുടെ പുസ്തകം|ജെറമിയായുടെ]] പ്രവചനവാക്യം അനുസ്മരിക്കുന്ന റാമാക്കാരി റാഹേൽ; കഥാഗതിയിൽ ഒരിക്കലും നേരിട്ടു കടന്നുവരുന്നില്ലെങ്കിലും ഏറെ ചർച്ച ചെയ്യെപ്പെടുന്ന [[മഗ്ദലനമറിയം|മഗ്ദലനക്കാരി മറിയം]] എന്നിവർ ഇതിലെ കഥാപാത്രങ്ങളിൽ ചിലരാണ്.<ref name ="text"/>
 
[[യേശു|യേശുവിന്റെ]] രണ്ടു സഹോദരിമാർ ഉൾപ്പെടെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് ഇതിലെ ആഖ്യാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. അധിനിവേശത്തിനു മുന്നിൽ തകരുന്ന ഒരു നാട്ടിൽ ചിതറിപ്പോകുന്ന മക്കളെക്കുറിച്ചോർത്തു വിലപിക്കുന്ന അമ്മമാരെ അവതരിപ്പിക്കുന്ന കൃതിയെന്നും, സ്ത്രീകഥാപാത്രങ്ങളുടെ "കണ്ണീരും നിശ്വാസവും പരാതികളും കൊണ്ടു പണിയപ്പെട്ടിരിക്കുന്ന പുസ്തകം" എന്നും [[മലയാളം|മലയാളത്തിലെ]] കവയിത്രി [[വി.എം. ഗിരിജ]] ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. "[[ബൈബിൾ|ബൈബിളിലെ]] അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന മനോഹരമായ ഭാഷ"-യുടെ പേരിലും അവർ ഈ കൃതിയെ പുകഴ്ത്തുന്നു.<ref>"പുരുഷൻ നിർണ്ണയിക്കാത്ത സ്ത്രീത്വം", 2004 ജൂലൈ 24-ലെ [[സമകാലിക മലയാളം വാരിക|മലയാളം വാരികയിൽ]] [[വി.എം. ഗിരിജ]] എഴുതിയ 'പുസ്തകപരിചയം'</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അമ്മകന്യ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്