"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 3:
 
==ജീവിതരേഖ==
[[1957]] [[ഏപ്രിൽ 2]] ന്‌ സി.പി. രാമൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റെയും മകനായി [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] കരുവന്നൂരിൽ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ ഗവ. എൻ‌ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. [[തോമസ് ഐസക്ക്]], [[എം.എ. ബേബി]], [[എ.കെ. ബാലൻ]] എന്നിവർ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവർത്തകരായിരുന്നു<ref name=mw-b1>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 സെപ്റ്റംബർ 27-ഒക്ടോബർ 3</ref>. ബോംബയിലെ [[ഭാഭാ ആണവ ഗവേഷണ കേന്ദ്രം|ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിൽ]] ഒരു വർഷത്തെ പരിശീലനം നേടി. വിദ്യാർത്ഥികാലത്തെ സംഘടനാപ്രവർത്തനം മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. 1983 മുതൽ [[അരൂർ|അരൂരിലെ]] കെൽടോൺ കൺ‌ട്രോൾസിൽ ജോലിചെയ്യുന്ന നീലകണ്ഠൻ ഇപ്പോൾ അവിടുത്തെ ഡെപ്പ്യൂട്ടി ജനറൽ മാനാജർ പദവി വഹിക്കുന്നു<ref>http://www.mathrubhumi.com/php/newFrm.php?news_id=1241609 മാതൃഭൂമി ഓൺലൈൻ</ref>. കെൽടോണിൽ നിന്ന് ലീവ് എടുത്ത് നാലുവർഷത്തോളം ഗൾഫിലും ജോലിചെയ്തു.
 
പരിസ്ഥിതി വിഷയത്തിൽ വ്യക്തമായ നിലപാട് ഉയർത്തിപ്പിടിക്കുന്ന നീലകണ്ഠൻ, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ലേഖനങ്ങൾ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചർച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.
"https://ml.wikipedia.org/wiki/സി.ആർ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്