"മുഹമ്മദ് ഹിദായത്തുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
1905 ഡിസംബർ 17 ന് ഒരു ഉന്നത കുടുംബത്തിലാണ് ഹിദായത്തുള്ള ജനിച്ചത്.<ref name=janmat1>{{cite web|title=മുഹമ്മദ് ഹിദായത്തുള്ള|url=http://janmat.org/home/node/161/revisions/246/view|publisher=ജൻമഠ്|accessdate=02-ജൂലൈ-2-13}}</ref> അദ്ദേഹത്തിന്റെ പിതാവ് വിലായത്തുള്ള അറിയപ്പെടുന്ന ഒരു കവിയായിരുന്നു. പിതാവിന്റെ കലാസ്വാദനമാവാം ഹിദായത്തുള്ളയുടെ സാഹിത്യത്തോടും. ഭാഷയോടുമുള്ള താൽപര്യത്തിനു കാരണം. ഹിദായത്തുള്ളയുടെ ബന്ധുക്കളെല്ലാം മികച്ച വിദ്യാഭ്യാസം നേടിയവരും,സർക്കാർ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുമായിരുന്നു. ഉറുദു ഭാഷയിലുള്ള കവിതകളിൽ ഹിദായത്തുള്ളക്ക് ഒരു പ്രത്യേക അഭിരുചി ഉണ്ടായിരുന്നു.<ref name=ebc2>{{cite news|title=ഇൻ മെമ്മോറി ഓഫ് ഹിദായത്തുള്ള|url=http://www.ebc-india.com/lawyer/articles/92v4a1.htm|publisher=ഈസ്റ്റേൺ ബുക്സ് കമ്പനി|accessdate=02-ജൂൺ-2013}}</ref>
 
റായ്പൂർ സർക്കാർ സ്കൂളിൽ നിന്നും ഹിദായത്തുള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠനത്തിനായി നാഗ്പൂരിലുള്ള മോറിസ് കോളേജിൽ ചേർന്നു. പിന്നീട് നിയമത്തിൽ ബിരുദം സമ്പാദിക്കാനായി കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ പ്രവേശനം നേടി. അവിടെ നിന്നും സ്വർണ്ണമെഡലോടെയാണ് ഹിദായത്തുള്ള പഠനം പൂർത്തിയാക്കിയത്. തന്റെ 25 ആമത്തെ വയസ്സിൽ ലണ്ടനിലെ പ്രശസ്തമായ ലിങ്കൺ ഇൻ എന്ന കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/മുഹമ്മദ്_ഹിദായത്തുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്