"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
===വിദേശത്തേക്ക്===
ഉന്നതപഠനത്തിനായി സാക്കിർ [[ജർമ്മനി|ജർമ്മനിയിലേക്ക്]] പോയി. [[ബെർലിൻ സർവ്വകലാശാല|ബെർലിൻ യൂണിവേഴ്സിറ്റിയിൽ]] നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു.
===ദേശീയ രാഷ്ട്രീയം===
 
പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഹുസൈൻ അലിഗഡ് മുസ്ലീം സർവ്വകലാശായയുടെ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചു. 1948-1956 കാലഘട്ടത്തിൽ ഈ പദവിയിൽ തുടർന്ന അദ്ദേഹത്തിന് പിന്നീട് 1956 ൽ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 ൽ അദ്ദേഹം ബീഹാർ ഗവർണ്ണർ പദവിയിലേക്ക് എത്തുകയും ചെയ്തു. 1957 മുതൽ 1962 വരെ ബീഹാർ ഗവർണ്ണർ പദവിയിൽ ഇരുന്ന ശേഷം അദ്ദേഹം പിന്നീട് 1962ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967 വരെ ഉപരാഷ്ട്രപതിയായിരുന്ന അദ്ദേഹം [[മേയ് 13]] [[1967]] ൽ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.