"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
===ജാമിയ മില്ലിയ ഇസ്ലാമിയ===
ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസരീതിയിൽ ഇന്ത്യയിലെ മുസ്ലീം സമുദായക്കാർ തീരെ തൃപ്തരല്ലായിരുന്നു. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന്റെ കരങ്ങളിലായിരിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായി ധാരാളം തടസ്സങ്ങൾ ഉണ്ടായിരുന്നു. നിലവിലുള്ള വ്യവസ്ഥിതിയുമായി ഒത്തുപോകാനേ തൽക്കാലം അവർക്കു കഴിഞ്ഞിരുന്നുള്ളു.<ref>[[#zh99|സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി]] പുറം 48</ref>
<ref name=jmi1>{{cite news|title=ജാമിയ മില്ലിയ ഇസ്ലാമിയ|url=http://jmi.ac.in/aboutjamia/profile/history/historical_note-13|publisher=ജാമിയ മില്ലിയ ഇസ്ലാമിയ|accessdate=01-ജൂലൈ-2013}}</ref> സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി കോളനിഭരണത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസം ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. അലിഗഢ് സർവ്വകലാശാലയിലെ ഒരുകൂട്ടം അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സമരാഹ്വാനത്തിൽ ജോലിയും വിദ്യാഭ്യാസവും ബഹിഷ്കരിച്ച് കോളനി വിരുദ്ധ സമരത്തിൽ പങ്കാളികളായി. 1920 ഒക്ടോബർ 29 ന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ ശിലാസ്ഥാപനം നടന്നു. നിസ്സഹകരണപ്രസ്ഥാനവും, മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും സർവ്വകലാശാലയെ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് എത്തിച്ചു.<ref name=jmi11>{{cite news|title=ജാമിയ മില്ലിയ ഇസ്ലാമിയ|url=http://jmi.ac.in/aboutjamia/profile/history/historical_note-13|publisher=ജാമിയ മില്ലിയ ഇസ്ലാമിയ|accessdate=01-ജൂലൈ-2013}}</ref>
 
 
1927 ൽ വിദേശത്തുനിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സാക്കിർ ഹുസ്സൈൻ ഇന്ത്യയിലേക്ക് തിരിച്ചുവരികയും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു.<ref name=jmi1>{{cite news|title=ജാമിയ മില്ലിയ ഇസ്ലാമിയ|url=http://jmi.ac.in/aboutjamia/profile/history/historical_note-13|publisher=ജാമിയ മില്ലിയ ഇസ്ലാമിയ|accessdate=01-ജൂലൈ-2013}}</ref> പിന്നീട് 20 വർഷം ആ സ്ഥാനത്ത് തന്നെ അദ്ദേഹം തുടർന്നു. തന്റെ നേതൃത്വ പാടവത്തിൽ ഈ സർവ്വകലാശാ‍ല ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ വിദ്യാഭ്യാസസമ്പ്രദായത്തിന് ധാരാളം സംഭാവനകൾ നൽകി. ഈ സമയത്ത് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസവിദഗ്ദന്മാരിൽ ഒരാളായി ഹുസൈൻ അറിയപ്പെട്ടിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ ശത്രുക്കളായ [[മുഹമ്മദ് അലി ജിന്ന|മുഹമ്മദ് ജിന്നയെ]] പോലുള്ളവരിൽ നിന്നും പോലും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
 
===വിദേശത്തേക്ക്===