"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
== ഔദ്യോഗിക ജീവിതം ==
===ജാമിയ മില്ലിയ ഇസ്ലാമിയ===
ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസരീതിയിൽ ഇന്ത്യയിലെ മുസ്ലീം സമുദായക്കാർ തീരെ തൃപ്തരല്ലായിരുന്നു.
തന്റെ 23 മത്തെ വയസ്സിൽ തന്നെ ഹുസൈൻ ദേശീയ സർവ്വകലാശാലകളിൽ ഒന്നായ ഡൽഹിയിലെ [[ജാമിയ മില്ലിയ ഇസ്ലാമിയ|ജാമിയ മിലിയ ഇസ്ലാമിയ]] സർവ്വകലാശാല സ്ഥാപിക്കുന്നതിൽ ഭാഗമായിരുന്നു.<ref name=jmi1>{{cite news|title=ജാമിയ മില്ലിയ ഇസ്ലാമിയ|url=http://jmi.ac.in/aboutjamia/profile/history/historical_note-13|publisher=ജാമിയ മില്ലിയ ഇസ്ലാമിയ|accessdate=01-ജൂലൈ-2013}}</ref>
 
===വിദേശത്തേക്ക്===
പിന്നീട് അദ്ദേഹം [[ജർമ്മനി|ജർമ്മനിയിലേക്ക്]] പോകുകയും ഡോക്ടറേറ്റ് ബിരുദം [[ബെർലിൻ സർവ്വകലാശാല|ബെർലിൻ യൂണിവേഴ്സിറ്റിയിൽ]] നിന്നും സാമ്പത്തികശാസ്ത്രത്തിൽ നേടുകയും ചെയ്തു. 1927 ൽ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുവരികയും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയിലേക്ക് വരികയും ചെയ്തു. പിന്നീട് 20 വർഷം ആ സ്ഥാനത്ത് തന്നെ അദ്ദേഹം തുടർന്നു. തന്റെ നേതൃത്വ പാടവത്തിൽ ഈ സർവ്വകലാശാ‍ല ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ വിദ്യാഭ്യാസസമ്പ്രദായത്തിന് ധാരാളം സംഭാവനകൾ നൽകി. ഈ സമയത്ത് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസവിദഗ്ദന്മാരിൽ ഒരാളായി ഹുസൈൻ അറിയപ്പെട്ടിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ ശത്രുക്കളായ [[മുഹമ്മദ് അലി ജിന്ന|മുഹമ്മദ് ജിന്നയെ]] പോലുള്ളവരിൽ നിന്നും പോലും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.