"ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 136 interwiki links, now provided by Wikidata on d:q11424 (translate me)
(ചെ.)No edit summary
വരി 7:
ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ [[സംസ്ക്കാരം|സാംസ്ക്കാരിക]] പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു. ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട്.
 
ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു{{Clarify}}.കണ്ണിന്റെ സവിശേഷതയായ പെർസിസ്റ്റൻസ് ഓഫ് വിഷൻ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഒരു വസ്തുവിന്റെ പ്രതിബിംബം പതിനാറിൽ ഒരു സെക്കൻഡ് സമയത്തേക്ക് തങ്ങി നിൽക്കുന്നു. ആയതിനാൽ നിശ്ചല ദൃശ്യങ്ങൾ ഈ സമയത്തിൽ കൂടുതൽ വേഗത്തിൽ ചലിപ്പിച്ചാൽ ആ വസ്തു ചലിക്കുന്നതായി തോന്നുന്നു.
 
ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ''ഫിലിം'', ''മൂവി'' എന്നിവയും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ''"സിനിമ"'' എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത്.
"https://ml.wikipedia.org/wiki/ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്