"യൂറോപ്യൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
== അംഗരാജ്യങ്ങൾ ==
 
2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട ബൾഗേറിയയും റുമേനിയയും, 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട ക്രൊയേഷ്യയും
ഉൾപ്പെടെ 2728 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,36,790 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.
 
1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. [[ബെൽജിയം]], [[ഫ്രാൻസ്]], [[ജർമ്മനി]], [[ഇറ്റലി]], [[ലക്സംബർഗ്]], [[നെതർലാൻഡ്‌സ്]](സ്ഥാപകാംഗങ്ങൾ), [[ഡെന്മാർക്ക്]], [[അയർലണ്ട്]], [[യു.കെ.]], [[ഗ്രീസ്]], [[പോർച്ചുഗൽ]]‍, [[സ്പെയിൻ]] എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന [[ഗ്രീൻ‌ലാൻഡ്]] സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.
"https://ml.wikipedia.org/wiki/യൂറോപ്യൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്