"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
==വിമർശനം==
ഭാഷാപഠനത്തിനു പിന്നിലുള്ള ധൈഷണികപ്രക്രിയയെക്കുറിച്ച് [[പാണിനി]] ഒന്നും പറയുന്നില്ലെന്ന് [[പാണിനി|പാണിനിയുടെ]] വ്യാകരണത്തെ [[നോം ചോംസ്കി|നോം ചോംസ്കിയുടെയും]] ഭാഷാസിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന കെ.എ. ജയശീലൻ ചൂണ്ടികാട്ടുന്നു. "[[വ്യാകരണം|വ്യാകരണമെന്നത്]] നമ്മൾ സൃഷ്ടിക്കുന്നതല്ല, നമ്മുടെ തലച്ചോറിൽ മുൻകൂറായി നിലനിൽക്കുന്നതാണെന്ന തിരിച്ചറിവാണ്" പാണിനിയുടെ വ്യാകരണവും ആധുനിക ഭാഷാശാസ്ത്രവും തമ്മിലുള്ള ഏറ്റവും മൗലികമായ വ്യത്യാസമെന്ന് അദ്ദേഹം പറയുന്നു. ഭാഷയെ വിശദീകരിക്കാനുള്ള ഏറ്റവും നല്ല വഴി വ്യാകരണമല്ലെന്നു തിരിച്ചറിഞ്ഞ ചോംസ്കി ഏറ്റവും കുറച്ചു നിയമങ്ങൾ കൊണ്ടു ഭാഷയെ വിശദീകരിക്കാൻ ശ്രമിച്ചെന്നും അതാണു ഭാഷയെ മനസ്സിലാക്കാനുള്ള മാർഗ്ഗമെന്നും വാദിക്കുന്ന ജയശീലൻ, [[പാണിനി|പാണിനിയുടേത്]] ഭാഷാശാസ്ത്രത്തിന്റെ ചരിത്രാതീതകാലവും നമ്മുടേത് അതിന്റെ ചരിത്രകാലവും ആകാമെന്നും പറയുന്നു.<ref>ചോംസ്കി പാണിനിയെ കൊന്നതെന്തിന്?" - 2013 മേയ് 12-ലെ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിൽ]] (പുറങ്ങൾ 28-33) പ്രസിദ്ധീകരിച്ചിരിക്കുന്ന സംവാദം - പങ്കാളികൾ: കെ.എ.ജയശീലൻ, കെ.എം.ഷെറീഫ്, സഞ്ജയ് കെ.വി.</ref>
 
==നുറുങ്ങുകൾ==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്