"പ്രൊട്ടസ്റ്റന്റ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ ഉണ്ടായ [[പ്രൊട്ടസ്റ്റന്റ് നവീകരണം|നവീകരണത്തിന്റെ]] പാരമ്പര്യം പിൻപറ്റുന്നതായി അവകാശപ്പെടുന്ന ക്രിസ്തുമതവിഭാഗങ്ങളാണ് '''പ്രൊട്ടസ്റ്റന്റ് സഭകൾ'''. വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണം, എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, സത്യവെളിപാടിന്റെ ഏകമാത്രസ്രോതസ്സെന്ന [[ബൈബിൾ|ബൈബിളിന്റെ]] സ്ഥാനം എന്നീ നവീകരണസിദ്ധാന്തങ്ങൾ അംഗീകരിക്കുകയും, [[റോം|റോമിലെ]] [[മാർപ്പാപ്പ|മാർപ്പാപ്പാ]] ആഗോളക്രിസ്തീയതയുടെ മേൽ അവകാശപ്പെടുന്ന പരമാധികാരത്തെ തിരസ്കരിക്കുകയും ചെയ്യുന്ന സഭകളെന്ന് ഇവയെ പൊതുവായി നിർവചിക്കാം. കുറേക്കൂടെ അയവുള്ള അർത്ഥത്തിൽ, [[കത്തോലിക്കാ സഭ|കത്തോലിക്കാ]], [[ഓർത്തഡോക്സ് സഭകൾ|ഓർത്തഡോക്സ്]] ക്രിസ്തീയതകൾക്കു പുറത്തുള്ള ക്രിസ്തുമതവിഭാഗങ്ങളായും അവയെ കാണാം.
ഈ സഭകളെ പ്രചോദിപ്പിക്കുന്ന നവീകരണാശയങ്ങളുടെ ആദ്യത്തെ സമഗ്രാവതരണമായി കരുതപ്പെടുന്നത്, നിത്യരക്ഷ (salvatiion), നീതീകരണം (Justification), സഭാഘടന (Ecclesiology) എന്നിവയെ സംബന്ധിച്ച മദ്ധ്യകാലസിദ്ധാന്തങ്ങളോടും നടപ്പുകളോടുമുള്ള പ്രതിക്ഷേധമായി [[മാർട്ടിൻ ലൂഥർ]] 1517-ൽ മുന്നോട്ടുവച്ച വിഖ്യാതമായ "95 വാദമുഖങ്ങൾ" (95 Theses) ആണ്. നിലവിലുള്ള 33,000-ത്തോളും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കിടയിൽ സിദ്ധാന്തപരമായ വൈവിദ്ധ്യം ഏറെയുണ്ടെങ്കിലും, അവയെല്ലാം തന്നെ വിശ്വാസം വഴി മാത്രം ലഭിക്കുന്ന ദൈവകൃപമൂലമുള്ള നീതീകരണം (സോളാ
[[മാർട്ടിൻ ലൂഥർ|ലൂഥറെ]] പിന്തുടർന്ന് പതിനാറാം നൂറ്റാണ്ടിൽ [[ജർമ്മനി|ജർമ്മനിയിലും]] സ്കാന്റിനേവിയൻ രാഷ്ട്രങ്ങളിലും സുവിശേഷാധിഷ്ഠിത ലൂഥറൻ സഭകൾ (Evangelical Lutheran Churches) നിലവിൽ വന്നു. [[സ്വിറ്റ്സർലാന്റ്]], [[ഹങ്കറി]], [[സ്കോട്ട്ലൻഡ്]] എന്നിവിടങ്ങളിലെ നവീകരണസഭകൾക്ക് [[ജോൺ കാൽവിൻ]], [[ഉൾറിക്ക് സ്വിംഗ്ലി]], ജോൺ നോക്സ് എന്നീ നവീകർത്താക്കൾ പ്രചോദകരായി. 1534-ൽ [[മാർപ്പാപ്പ|മാർപ്പാപ്പയോടുള്ള]] വഴക്കം തള്ളിപ്പറഞ്ഞ ഇംഗ്ലീഷ് ക്രിസ്തീയത, പിൽക്കാലത്ത്, പ്രത്യേകിച്ച് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത്, നവീകരണസിദ്ധാന്തങ്ങൾ വലിയൊരളവോളം സ്വാംശീകരിച്ചു. ഇവയ്ക്കു പുറമേ യൂറോപ്യൻ ഭൂഖണ്ഡത്തിൽ പലയിടങ്ങളിലും അനബാപ്റ്റിസ്റ്റുകൾ, മൊറേവിയന്മാർ തുടങ്ങിയ സമൂലപരിവർത്തവാദികളുടെ (Radical Reformers) സഭകളും ഭക്തിവാദപ്രസ്ഥാനങ്ങളും (Pietistic Movements) നിലവിൽ വന്നു.
|