"പ്രൊട്ടസ്റ്റന്റ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ ഉണ്ടായ [[പ്രൊട്ടസ്റ്റന്റ് നവീകരണം|നവീകരണത്തിന്റെ]] പാരമ്പര്യം പിൻപറ്റുന്നതായി അവകാശപ്പെടുന്ന ക്രിസ്തുമതവിഭാഗങ്ങളാണ് '''പ്രൊട്ടസ്റ്റന്റ് സഭകൾ'''. വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണം, എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, സത്യവെളിപാടിന്റെ ഏകമാത്രസ്രോതസ്സെന്ന [[ബൈബിൾ|ബൈബിളിന്റെ]] സ്ഥാനം എന്നീ നവീകരണസിദ്ധാന്തങ്ങൾ അംഗീകരിക്കുകയും, [[റോം|റോമിലെ]] [[മാർപ്പാപ്പ|മാർപ്പാപ്പാ]] ആഗോളക്രിസ്തീയതയുടെ മേൽ അവകാശപ്പെടുന്ന പരമാധികാരത്തെ തിരസ്കരിക്കുകയും, ചെയ്യുന്ന സഭകളെന്ന് ഇവയെ പൊതുവായി നിർവചിക്കാം. കുറേക്കൂടെ അയവുള്ള അർത്ഥത്തിൽ, [[കത്തോലിക്കാ സഭ|കത്തോലിക്കാ]], [[ഓർത്തഡോക്സ് സഭകൾ|ഓർത്തഡോക്സ്]] ക്രിസ്തീയതകൾക്കു പുറത്തുള്ള ക്രിസ്തുമതവിഭാഗങ്ങളായും അവയെ കാണാം.
 
ഈ സഭകളെ പ്രചോദിപ്പിക്കുന്ന നവീകരണാശയങ്ങളുടെ ആദ്യത്തെ സമഗ്രാവതരണമായി കരുതപ്പെടുന്നത്, നിത്യരക്ഷ (salvatiion), നീതീകരണം (Justification), സഭാഘടന (Ecclesiology) എന്നിവയെ സംബന്ധിച്ച മദ്ധ്യകാലസിദ്ധാന്തങ്ങളോടും നടപ്പുകളോടുമുള്ള പ്രതിക്ഷേധമായി [[മാർട്ടിൻ ലൂഥർ]] 1517-ൽ മുന്നോട്ടുവച്ച വിഖ്യാതമായ "95 വാദമുഖങ്ങൾ" (95 Theses) ആണ്. നിലവിലുള്ള 33,000-ത്തോളും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കിടയിൽ സിദ്ധാന്തപരമായ വൈവിദ്ധ്യം ഏറെയുണ്ടെങ്കിലും, അവയെല്ലാം തന്നെ വിശ്വാസം വഴി മാത്രം ലഭിക്കുന്ന ദൈവകൃപമൂലമുള്ള നീതീകരണം (സോളാ ഗ്രേഷ്യാ - സൊളാ ഫിദെ), എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, വിശ്വാസത്തിന്റേയും സന്മാർഗ്ഗത്തിന്റേയും ഏകമാത്രസ്രോതസ്സെന്ന [[ബൈബിൾ|ബൈബിളിന്റെ]] സ്ഥാനം (സോളാ സ്ക്രിപ്തുറാ) എന്നീ നിലപാടുകൾ പങ്കിടുന്നവരാണ്.
"https://ml.wikipedia.org/wiki/പ്രൊട്ടസ്റ്റന്റ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്