"പ്രൊട്ടസ്റ്റന്റ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
നിത്യരക്ഷ, നീതീകരണം, സഭാഘടന എന്നിവയെ സംബന്ധിച്ച മദ്ധ്യകാലസിദ്ധാന്തങ്ങളോടും നടപ്പുകളോട് പ്രതിക്ഷേധിച്ച് ലൂഥർ 1517 മുന്നോട്ടുവച്ച വിഖ്യാതമായ 95 വാദമുഖങ്ങളുടെ രൂപത്തിൽ ഈ സഭകളെ പ്രചോദിപ്പിക്കുന്ന നവീകരണാശയങ്ങൾ ജർമ്മനിയിൽ ആദ്യം പ്രത്യക്ഷപ്പെട്ടതായി കരുതപ്പെടുന്നു. നിലവിലുള്ള 33,000-ത്തോളും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കിടയിൽ സിദ്ധാന്തപരമായ വൈവിദ്ധം ഏറെയുണ്ടെങ്കിലും, അവ എല്ലാം തന്നെ വിശ്വാസം വഴി മാത്രം ലഭിക്കുന്ന ദൈവകൃപമൂലമുള്ള നീതീകരണം (സോളാ ഗ്രേഷ്യാ, സൊളാ ഫിദെ) എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, വിശ്വാസത്തിന്റേയും സന്മാർഗ്ഗത്തിന്റേയും ഏകമാത്രസ്രോതസ്സെന്ന ബൈബിളിന്റെ സ്ഥാനം (സോളാ സ്ക്രിപ്തുറാ) എന്നീ നിലപാടുകൾ പങ്കിടുന്നവരാണ്.
 
ലൂഥറെ പിന്തുടർന്ന് പതിനാറാം നൂറ്റാണ്ടിലെ ജർമ്മനിയിലും സ്കാന്റിനേവിയൻ രാഷ്ട്രങ്ങളിലും ഇവാഞ്ചലിക്കൽ ലൂഥറൻ സഭകൾ നിലവിൽ വന്നു. ഹങ്കറി, സ്കോട്ട്‌ലന്റ്, സ്വിറ്റ്സർലന്റ് എന്നിവിടങ്ങളിലെ നവീകരണസഭകൾക്ക് [[ജോൺ കാൽവിൻ]], [[ഉൾറിക്ക് സ്വിംഗ്ലി]], ജോൺ നോക്സ് എന്നീ നവീകർത്താക്കൾ പ്രചോദകരായി. 1534-ൽ മാർപ്പാപ്പയോടുള്ള വഴക്കം തള്ളിപ്പറഞ്ഞ ഇംഗ്ലീഷ് ക്രിസ്തീയത, പിൽക്കാലത്ത്, പ്രത്യേകിച്ച് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് നവീകരണസിദ്ധാന്തങ്ങൾ വലിയൊരളവോളം സ്വാംശീകരിച്ചു.
 
 
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/പ്രൊട്ടസ്റ്റന്റ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്