"പ്രൊട്ടസ്റ്റന്റ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ ഉണ്ടായ [[പ്രൊട്ടസ്റ്റന്റ് നവീകരണം|നവീകരണത്തിന്റെ]] പാരമ്പര്യം പിൻപറ്റുന്നതായി അവകാശപ്പെടുന്ന ക്രിസ്തുമതവിഭാഗങ്ങളാണ് '''പ്രൊട്ടസ്റ്റന്റ് സഭകൾ'''. റോമിലെ [[മാർപ്പാപ്പ|മാർപ്പാപ്പാ]] ആഗോളക്രിസ്തീയതയുടെ മേൽ അവകാശപ്പെടുന്ന പരമാധികാരത്തെ തിരസ്കരിക്കുകയും, വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണം, എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, സത്യവെളിപാടിന്റെ ഏകമാത്രസ്രോതസ്സെന്ന [[ബൈബിൾ|ബൈബിളിന്റെ]] സ്ഥാനം എന്നീ നവീകരണസിദ്ധാന്തങ്ങൾ അംഗീകരിക്കുകയും ചെയ്യുന്ന സഭകളെന്ന് ഇവയെ പൊതുവായി നിർവചിക്കാം. കുറേക്കൂടെ അയവുള്ള അർത്ഥത്തിൽ, കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾക്കു പുറത്തുള്ള ക്രിസ്തുമതവിഭാഗങ്ങൾ എന്നും അവയെ വിശേഷിപ്പിക്കാം.
 
നിത്യരക്ഷ, നീതീകരണം, സഭാഘടന എന്നിവയെ സംബന്ധിച്ച മദ്ധ്യകാലസിദ്ധാന്തങ്ങളോടും നടപ്പുകളോട് പ്രതിക്ഷേധിച്ച് ലൂഥർ 1517 മുന്നോട്ടുവച്ച വിഖ്യാതമായ 95 വാദമുഖങ്ങളുടെ രൂപത്തിൽ ഈ സഭകളെ പ്രചോദിപ്പിക്കുന്ന നവീകരണാശയങ്ങൾ ജർമ്മനിയിൽ ആദ്യം പ്രത്യക്ഷപ്പെട്ടതായി കരുതപ്പെടുന്നു. നിലവിലുള്ള 33,000-ത്തോളും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കിടയിൽ സിദ്ധാന്തപരമായ വൈവിദ്ധം ഏറെയുണ്ടെങ്കിലും, അവ എല്ലാം തന്നെ വിശ്വാസം വഴി മാത്രം ലഭിക്കുന്ന ദൈവകൃപമൂലമുള്ള നീതീകരണം (സോളാ ഗ്രേഷ്യാ, സൊളാ ഫിദെ) എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, വിശ്വാസത്തിന്റേയും സന്മാർഗ്ഗത്തിന്റേയും ഏകമാത്രസ്രോതസ്സെന്ന ബൈബിളിന്റെ സ്ഥാനം (സോളാ സ്ക്രിപ്തുറാ) എന്നീ നിലപാടുകളിൽ യോജിപ്പുള്ളവരാണ്.
 
 
 
 
"https://ml.wikipedia.org/wiki/പ്രൊട്ടസ്റ്റന്റ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്