"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി [[ഓഗസ്റ്റ് 8]]-നു ബോംബെയിലെ [[ഗൊവാലിയ|ഗൊവാലിയ റ്റാങ്ക് മൈതാനത്ത്]] നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ''ഓഗസ്റ്റ് ക്രാന്തി മൈദാൻ'' (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.
 
==രണ്ടാം ലോമഹായുദ്ധവുംലോകമഹായുദ്ധവും ഇന്ത്യയുടെ നിലപാടും==
രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗഭാക്കാക്കിയതിന് ബ്രിട്ടനോട് ഇന്ത്യയിലെ ദേശീയനേതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ പ്രതിഷേധം ബ്രിട്ടനെ അവർ നേരിട്ടറിയിച്ചു. മുസ്ലിം ലീഗ് യുദ്ധത്തെ പിന്തുണച്ചെങ്കിലും, കോൺഗ്രസ്സ് അതിനു തയ്യാറായില്ല. കോൺഗ്രസ്സിന്റെ വാർദ്ധാ സമ്മേളനത്തിൽവെച്ച് ഫാസിസത്തിനോടു ചെയ്യുന്ന യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഇതിനുപകരമായി ഇന്ത്യ ചോദിച്ചത്. ഗാന്ധിജി ഈയൊരു തീരുമാനത്തിനെതിരായിരുന്നു. ബ്രിട്ടന്റെ ചാരത്തിൽനിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് പിന്നീട് ഗാന്ധിജിയും ഇതിനെ പിന്തുണക്കുകയുണ്ടായി. സുഭാസ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ജപ്പാനോടു കൂടി ചേർന്ന് ബ്രിട്ടനെതിരേ ഗറില്ലായുദ്ധം നടത്തി.
===ക്രിപ്സ് കമ്മീഷൻ===
"https://ml.wikipedia.org/wiki/ക്വിറ്റ്_ഇന്ത്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്