"തിയോഡോർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1858-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 52:
==ബാല്യകാലം==
1858 ഒക്റ്റോബർ 27-ന് [[ന്യൂയോർക്ക്]] നഗരത്തിൽ തിയോഡോർ റൂസ്‌വെൽറ്റ് സീനിയർ-മാർത്താ "മിറ്റി" ബുള്ളക്ക് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനായി ജനിച്ചു. തിയോഡോറിന് ഒരു ചേച്ചിയും (അന്നാ "ബാമി" റൂസ്‌വെൽറ്റ്) ഒരു അനുജനും (എലിയറ്റ് ബുള്ളക്ക് റൂസ്‌വെൽറ്റ്) ഒരു അനുജത്തിയും(കോറിൻ റൂസ്‌വെൽറ്റ്) ഉണ്ടായിരുന്നു. ആസ്ത്മ തുടങ്ങിയ രോഗപീഡകളാൽ ക്ലേശകരമായ ഒരു ബാല്യമായിരുന്നു. മിക്കപ്പോഴും കട്ടിലിൽ തല ഉയർത്തി വച്ചും കസേരയിൽ ഇരുന്നും ഉറങ്ങേണ്ടി വന്നു. ഈ കഷ്ടതകളിലും കുസൃതിയും സ്ഥിരോൽസാഹിയുമായിരുന്നു. ഏഴാം വയസ്സിൽ ഒരു ചന്തയിൽ വച്ചു കണ്ട കടൽസിംഹത്തിന്റെ ശവം അദ്ദേഹത്തെ ജീവിതകാലം മുഴുവൻ ജന്തുശാസ്ത്രത്തിൽ തൽപ്പരനാക്കി. അതിന്റെ തലയുമായി "റൂസ്‌വെൽറ്റ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി" ആരംഭിച്ചു. ഒമ്പതാം വയസ്സിൽ ഷഡ്പദങ്ങളെ നിരീക്ഷിച്ച് വിവരങ്ങൾ ക്രോഡീകരിച്ച് "ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഇൻസെക്റ്റ്സ്" എന്ന തലക്കെട്ടിൽ ഒരു പേപ്പർ എഴുതി. പിതാവിന്റെ പിന്തുണയോടെ തന്റെ ശാരീരികക്ഷമത മെച്ചപ്പെടുത്താൻ വ്യായാമമുറകളും ബോക്സിംഗും പരിശീലിച്ചു. തന്റെ കുടുംബവുമൊത്ത് നടത്തിയ യൂറോപ്പ് യാത്രയും(1869,1870) ഈജിപ്റ്റ് യാത്രയും (1872 - 1873)അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു
 
[[വർഗ്ഗം:1858-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/തിയോഡോർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്