"ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ചുണ്ടിനെ മേൽചുണ്ട് (ഓഷ്ടം)("Labium superius oris"), കീഴ്ചുണ്ട് (അധരം)("Labium inferius oris") എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു. ചുണ്ടുകളുടെ ഉൾവക്കുകൾ വായ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗമാണ് [[വെർമിലിയോൺ അരിക്]](vermilion border). ഈ വക്കുകൾക്കുള്ളിലുള്ള ഭാഗമാണ് വെർമിലിയോൺ ഭാഗമായി അറിയപ്പെടുന്നത്. മേൽച്ചുണ്ടിന്റെ വെർമിലിയോൺ അരികാണ്''' [[ക്യൂപ്പിഡ്സ് ബോ]]'''(cupid's bow). മേൽച്ചുണ്ടിന്റേതന്നെ മുകൾ ഭാഗത്തുള്ള പുറത്തേയ്ക്കുന്തിയ ഭാഗമാണ് [[ട്യൂബർക്കിൾ]](tubercle) അഥവാ പ്രോകാലോൺ( procheilon),ട്യൂബർക്കുലം [[ലാബി സുപ്പീരിയോറിസ് ]](tuberculum labii superioris), [[ലേബിയൽ ട്യൂബർക്കിൾ]](labial tubercle) എന്നിങ്ങനെ അറിയപ്പെടുന്നത്. ഈ ഭാഗത്തുനിന്ന് മൂക്കിലെ പാലത്തിന് (nasal septum) താഴെവരെ കാണപ്പെടുന്ന ചാലാണ് [[ഫിൽട്രം]] (philtrum).
 
സാധാരണ ത്വക്കിന് പന്ത്രണ്ടോളം പാളികളുള്ളപ്പോൾ ചുണ്ടിലെ ത്വക്കിന് രണ്ടുമുതൽ അഞ്ചുവരെ പാളികൾ കാണപ്പെടുന്നു. മെലാനിൻ എന്ന വർണ്ണവസ്തു ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റ് കോശങ്ങൾ ഇവിടെ വളരെക്കുറവായതിനാൽ ഈ ഭാഗത്തിന് ഏകദേശം ചുവപ്പുനിറമാണുള്ളത്. ഇതിലൂടെ രക്തക്കുഴലുകളെ അവ്യക്തരീതിയിലെങ്കിലും കാണാവുന്നതാണ്.അനേകം സൂക്ഷ്മ രകതക്കുഴലുകൾ ചുണ്ടിലുല്ലതുകൊണ്ട് ഇതിന്റെ നിറവും ചുണ്ടിന്റെ നിറത്തെ ബാധിക്കുന്നു. അതുകൊണ്ട് രക്തക്കുറവുണ്ടാവുമ്പോൾ ചുണ്ട് വിളറി കാണാപ്പെടുന്നു. <ref name="vns1">പേജ് 22, All about human body - Addone Publishing group</ref> വിയർപ്പുഗ്രന്ഥികളോ രോമങ്ങളോ ഇവിടെയില്ല. അതിനാൽത്തന്നെ വിർപ്പുത്പാദിപ്പിച്ചു തടയേണ്ട രോഗണുബാധയെ തടയാനുള്ള കഴിവ് ഇവയ്ക്കില്ല.<REF>[http://www.medilexicon.com/medicaldictionary.php?t=47448 മെഡിലെക്സിക്കൻ]</REF>
സ്ട്രാറ്റിഫൈഡ് സ്ക്വാമസ് എപ്പിത്തീലിയം ആണ് ഇവിടെയുള്ളത്.
<!--
"https://ml.wikipedia.org/wiki/ചുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്