"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
[[ബൈബിൾ|ബൈബിളിലേയും]] ദൈവശാസ്ത്രപാരമ്പര്യത്തിലേയും കലാ-സാഹിത്യസംസ്കാരങ്ങളിലേയും സൂചനകളുടെ വെളിച്ചത്തിൽ മറിയത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങളുടെ ആരാധനനിറഞ്ഞ അന്വേഷണമാണ് ഈ കൃതി. "[[മേരിവിജ്ഞാനീയം|മേരീവിജ്ഞാനീയത്തിനു]] [[മലയാളം|മലയാളത്തിൽ]] ലഭിച്ച ക്ലാസിക് കൃതി" എന്ന് ഈ രചനയെ പുകഴ്ത്തുന്ന ചാത്തന്നൂർ മോഹൻ അതിൽ, [[പരിശുദ്ധ മറിയം|മറിയത്തിന്റെ]] വ്യക്തിത്വത്തിന് മുമ്പിൽ കൂപ്പുകൈകളുമായി നിൽക്കുന്ന [[കെ.പി. അപ്പൻ|അപ്പനെ]] കാണുന്നു.<ref name ="mohan">[http://deshabhimaniweekly.com/periodicalContent2.php?id=690 മധുരം നിന്റെ ജീവിതം എന്ന പേരിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ചാത്തന്നൂർ മോഹൻ എഴുതിയ ലേഖനം]</ref>
 
[[പരിശുദ്ധ മറിയം|കന്യാമേരിയെക്കുറിച്ചുള്ള]] വിശുദ്ധവിശ്വാസങ്ങളെ ചോദ്യങ്ങളില്ലാതെ സ്വീകരിക്കുന്ന ഈ കൃതിയിലെ സമീപനത്തെ വി. വിജയകുമാർ, അപ്പന്റെ വിമർശനാദർശങ്ങൾക്ക് മതാത്മകതയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. "ഗർഭിണിയായിട്ടും കന്യകയായിരുന്നവൾ, കന്യകയായി തന്നെ പ്രസവിച്ചവൾ, അതിനു ശേഷവും കന്യകയായിരുന്നവൾ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി" എന്ന അപ്പന്റെ പ്രസ്താവനയെ അദ്ദേഹം വലിയ മതവിശ്വാസത്തിന്റെ വരികൾ എന്നു വിശേഷിപ്പിക്കുന്നു. വിശുദ്ധമറിയത്തെ സംബന്ധിച്ച വൈരുദ്ധ്യങ്ങളെ യുക്തി കൊണ്ട്‌ പരിഹരിക്കാൻ ശ്രമിക്കാതെ, അവ ഉണർത്തുന്ന സന്ദേഹങ്ങളെ "വിശുദ്ധവൈരുദ്ധ്യങ്ങൾ എന്ന വാക്കു കൊണ്ട്‌ മറയ്ക്കാനാണ്‌" അപ്പൻ ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. [[കെ.പി. അപ്പൻ]] യുക്തിയുടെ ആരാധകനായിരുന്നില്ലെന്നും യുക്തിപരമായ വിചിന്തനത്തിലൂടെയുള്ള അർത്ഥോൽപാദനം പൂർണ്ണമല്ലെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെന്നും പറയുന്ന ഈ നിരൂപകൻ, സാഹിത്യകൃതിയുടെ യഥാർത്ഥമൂല്യങ്ങൾ സൌന്ദര്യാത്മകതയുടേതാണെന്നു കരുതിയ അപ്പൻ യുക്തിവിചാരത്തിലൂടെ ഈ മൂല്യവിചാരം അസാദ്ധ്യമാണെന്നു പോലും കരുതിയതായി വാദിക്കുന്നു.<ref>വി.വിജയകുമാർ, "ബൈബിളും സാഹിത്യവിമർശനവും," 2009 ഡിസംബറിൽ, കെ.പി. അപ്പന്റെ ഒന്നാം ചരമവാർഷികത്തിൽ സമകാലീനമലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം</ref>
 
==പുരസ്കാരം==
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്