"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
എട്ടാം അദ്ധ്യായത്തിൽ, [[ദൈവമാതാവ്|ദൈവമാതൃസങ്കല്പത്തെ]] ആശ്രയിച്ചുള്ള മേരീപൂജയുമായി ബന്ധപ്പെട്ട സമസ്യകൾ പരിഗണിക്കുന്ന ഗ്രന്ഥകാരൻ, പള്ളിമതത്തിന്റെ പുരുഷാധിപത്യചായ്‌വ്, മേരീപൂജയുടെ നിഷേധത്തെ അബോധപൂർവമായി സ്വാധീനിച്ചിരിക്കാം എന്ന അഭിപ്രായം ഉദ്ധരിക്കുന്നു. എങ്കിലും ഒടുവിൽ വിരോധികൾ പോലും "മധുരം നിന്റെ ജീവിതം" എന്നു പാടാൻ തുടങ്ങിയതായും അദ്ദേഹം പറയുന്നു. ദേവീപൂജയുടെ പ്രാർത്ഥനാസംസ്കാരവുമായി പരിചയമുള്ള ഭാരതീയമനസ്സിൽ മേരീപൂജ പെട്ടെന്നു കടന്നു ചെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 
അടുത്ത മൂന്ന് അദ്ധ്യായങ്ങൾ (9-11), മേരിയുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളേയും സങ്കീർണ്ണതകളേയും കുറിച്ചാണ്. ഒരേസമയം യേശുവിന്റെ അമ്മയും, ശിഷ്യയും ഗുരുനാഥയുമായി മേരിയെ കാണുന്ന ഗ്രന്ഥകാരൻ അവളെ "വൈരുദ്ധ്യങ്ങളുടെ രാജ്ഞി" എന്നു വിളിക്കുന്നു. "ദൈവത്തെ പ്രസവിച്ചവൾ", 'കന്യകാജാതൻ' തുടങ്ങിയ കല്പനകളിലെ 'വിശുദ്ധവൈരുദ്ധ്യത്തെ' ഗ്രന്ഥകാരൻ ഈ സന്ദർഭത്തിൽ എടുത്തുകാട്ടുന്നു. മേരിയുമായി ബന്ധപ്പെട്ട കല്പനകളുടെ സങ്കീർണ്ണതയെ വിശദീകരിക്കാൻ അദ്ദേഹം, "ക്രിസ്തുരഹസ്യം ഒരു ഈശ്വരപ്രശ്നം (God problem) ആണെന്നുംആണ്" എന്നും അതിനെ "മേരീരഹസ്യത്തിലൂടെ ആവിഷ്കരിക്കുകയാണു സുവിശേഷങ്ങൾ" എന്നും വാദിക്കുന്നു.
 
പന്ത്രണ്ടാം അദ്ധ്യായത്തിൽ മേരിയുടെ വിശ്വാസധീരതയെ പുകഴ്ത്തുന്ന ഗ്രന്ഥകാരൻ യോഗാത്മകതലത്തിൽ ആ ധൈര്യം സ്നേഹവും അലിവും തന്നെയാണെന്നു പറയുന്നു.
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്