"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
===കല്പനകൾ===
മൂന്നാം അദ്ധ്യായത്തിൽ ഗ്രന്ഥകാരൻഅദ്ധ്യായം, ആത്മീയമായി ഉണർന്നിരിക്കുന്നവരുടെ പ്രതീകമായ നക്ഷത്രത്തിന് ക്രിസ്തുവിനേയും മറിയത്തേയും സംബന്ധിച്ച സങ്കല്പങ്ങളിലുള്ള സ്ഥാനം എടുത്തുകാട്ടുന്നു. നാവികർക്കു വഴികാണിക്കുന്ന സമുദ്രതാരമായി മറിയം ഭാവന ചെയ്യപ്പെട്ടിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യേശുവിനേയും മറിയത്തേയും "ദൈവശാസ്ത്രസംസ്കാരം നക്ഷത്രം കൊണ്ടു ബന്ധിച്ചിരിക്കുന്നു" എന്ന നിരീക്ഷണവും ഇവിടെയുണ്ട്.
 
'തിരുപ്പിറവി'-യുടെ മുന്നറിവ് [[മാലാഖ|ദൈവദൂതനിൽ]] നിന്നു കേട്ട മറിയത്തിന്റെ പ്രതികരണവും മറ്റുമാണ് നലാമദ്ധ്യായത്തിന്റെ വിഷയം. [[യേശു|യേശുവിന്റെ]] പിറവിയുടെ [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലേയും]] ഖുറാനിലേയും പശ്ചാത്തലവർണ്ണനകൾ ഒരുമിച്ച് പരിഗണിക്കുന്ന ഗ്രന്ഥകാരൻ, "മറിയത്തിന്റെ മഹിമയെ ഉഷസ്സിന്റെ ചിറകുകൾ ധരിച്ച വാക്കുകൾ കൊണ്ടു പുകഴ്ത്തുന്നത് [[ഖുറാൻ|വിശുദ്ധ ഖുറാൻ]] ആണെന്നു" വിലയിരുത്തുന്നു. [[പുതിയനിയമം|പുതിയനിയമത്തിൽ]] വളരെക്കുറച്ചു വാക്കുകളിൽ മാത്രം പരാമർശിക്കപ്പെടുന്ന മറിയത്തെക്കുറിച്ച് പിന്നീട് ഒരുലക്ഷത്തോളം പഠനങ്ങൾ ഉണ്ടായെന്ന് അഞ്ചാമദ്ധ്യായം ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഗ്രന്ഥകാരൻ, [[പഴയനിയമം]] [[ഉത്തമഗീതം|ഉത്തമഗീതത്തിലെ]] "സ്ത്രീകളിൽ പരമസുന്ദരി", "മൈലാഞ്ചിപ്പൂങ്കുല" എന്നീ കല്പനകൾ മറിയത്തിന്റെ പൂർവദർശനങ്ങളാണെന്നും [[സൂര്യൻ|സൂര്യനെ]] ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയവളായി [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടുപുസ്തകത്തിൽ]] പരാമർശിക്കപ്പെടുന്ന സ്ത്രീ വിശുദ്ധമാതാവാണെന്നും വാദിക്കുന്നു. മറിയത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള കല്പനകളിൽ 'മധുരം' എന്ന വാക്കിനുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്