"ചെവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
=== ആന്തരകർണ്ണം ===
സങ്കീർണ്ണങ്ങളായ [[നാഡീ വ്യൂഹം|നാഡികളും]], നാളികളും, സഞ്ചികകളും ചേർന്നുള്ള ഈ ഭാഗത്തെ സ്തരജാലിക (Membranous Labyrinth) എന്നും വിളിക്കാറുണ്ട്. അസ്ഥികൊണ്ടുള്ള ഇടുങ്ങിയ അറയിൽ നിലകൊള്ളുന്ന ഈ ഭാഗം മുഴുവനും പെരിലിംഫ് (Perilymph) എന്ന ദ്രാവകം നിറഞ്ഞിരിക്കുന്നു. വെസ്റ്റിബ്യൂൾ (Vestibule), കോക്ലിയ (Cochlea), അർദ്ധവൃത്താകാരത്തിലുള്ള മൂന്നു കുഴലുകൾ എന്നിവയാണ്‌ ആന്തരകർണ്ണത്തിലെ സ്തരജാലികയുടെ പ്രധാന ഭാഗങ്ങൾ. വെസ്റ്റിബ്യൂൾ എന്നത് മുകളിലുള്ള യൂട്രിക്കിൾ (Utricle),താഴെയുള്ള സാക്യൂൾ (Saccule) എന്നിവ ചേർന്നതാണ്. യൂട്രിക്കിൾ മൂന്ന് അർദ്ധവൃത്താകാരക്കുഴലുകളിലേക്കുമുള്ള ഘടനയാണ്‌. അർദ്ധവൃത്താകാരകുഴലുകളിൽ ഒരെണ്ണം തിരശ്ചീനമായും, മറ്റുരണ്ടെണ്ണം ലംബമായും നിലകൊള്ളുന്നു. ഇവ മൂന്നും പരസ്പരം സമകോണിലാണുള്ളത്. ഓരോ കുഴലിന്റെയും ഒരഗ്രം ഉരുണ്ടിരിക്കുന്നു. ഉരുണ്ടിരിക്കുന്ന അഗ്രത്തെ ആമ്പ്യുള്ള (Ampulla) എന്നു വിളിക്കുന്നു. ആമ്പ്യൂള്ളയിൽ സം‌വേദന നാഡികൾ സ്ഥിതിചെയ്യുന്നു. വെസ്റ്റിബ്യൂളിന്റെ സാക്യൂൾ എന്ന ഭാഗം ആന്തരകർണ്ണത്തിലെ കോക്ലിയ എന്ന ഭാഗവുമായി യോജിച്ചിരിക്കുന്നു. [[ഒച്ച്|ഒച്ചിന്റെ]] തോട് പോലുള്ള ഒരു ഭാഗമാണ്‌ [[കോക്ലിയ.]] കോക്ലിയയുടെ ആന്തരഭിത്തിയിൽ നിറയെ സം‌വേദ കോശങ്ങളുണ്ട്. ഈ സംവിധാനം അതിസങ്കീർണ്ണമാണ്. ഓർഗൻ ഓഫ് കോർട്ടി എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇവയിൽ നിന്നുള്ള ആവേഗങ്ങൾ ശ്രവണനാഡിവഴി മസ്തിഷ്കത്തിലേയ്ക്ക് പ്രവഹിക്കപ്പെടുന്നു. വെസ്റ്റിബ്യൂൾ, അർദ്ധവൃത്താകാരകുഴലുകൾ, കോക്ലിയ എന്നിവയിലെല്ലാം പെരിലിംഫ് എന്ന ദ്രവം നിറഞ്ഞിരിക്കുന്നു.
 
== കേൾവി ==
"https://ml.wikipedia.org/wiki/ചെവി" എന്ന താളിൽനിന്ന് ശേഖരിച്ചത്