"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
===രണ്ടു കഥകൾ===
[[പരിശുദ്ധ മറിയം|വിശുദ്ധമേരിയുടെ]] ചൈതന്യത്തിലും മേരിയെ സംബന്ധിച്ചും എഴുതപ്പെട്ട ഓരോ കഥകളാണ് അവസാനത്തെ രണ്ടദ്ധ്യായങ്ങളിൽ ഉള്ളത്. കഷ്ടപ്പാടുകളുടെ നടുവിലും പരസ്നേഹചൈതന്യം നിലനിർത്തി അനുഗ്രഹീതനായ ഒരു മനുഷ്യനെ സംബന്ധിച്ച [[മദ്ധ്യകാലം|മദ്ധ്യയുഗങ്ങളിലെ]] നാടോടിക്കഥയെ (14-ആം അദ്ധ്യായം) ഗ്രന്ഥകാരൻ "മേരിയിൽ ആനന്ദിക്കുന്ന ആഖ്യാനം", "മേരിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെ കഥ" എന്നെല്ലാം പുകഴ്ത്തുന്നു. ദൈവമാതൃപ്രതിമയ്ക്കു മുന്നിൽ അഭ്യാസപ്രകടങ്ങൾ നടത്തി മേരിയുടെ പ്രീതിയും അനുഗ്രഹവും നേടിയ നല്ലവനായ [[സർക്കസ്|സർക്കസ്സുകാരനെക്കുറിച്ച്]] അമേരിക്കൻ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മെഗാൻ മക്‌ന്നാ (Megan McKenna) പറഞ്ഞ കഥയാണ് അവസാനത്തെ (15) അദ്ധ്യായത്തിൽ. കന്യാമറിയത്തെ മനസ്സിലാക്കുന്നത് പാവപ്പെട്ടവരും ദുഃഖിതരുമാണെന്നും അവർ മറവിയിൽ നിന്ന് വിശുദ്ധമറിയത്തെ വീണ്ടെടുക്കുന്നെന്നും ഈ കഥയുടെ പശ്ചാത്തലത്തിൽ ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു.
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്