"തെങ്കാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q259749 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) {{commonscat|Tenkasi}}
വരി 3:
 
[[തമിഴ്നാട്|തമിഴ്നാട്ടിൽ]] [[തിരുനെൽവേലി ജില്ല|തിരുനെൽവേലി ജില്ലയിലെ]] ഒരു താലൂക്കും പട്ടണവുവുമാണ് '''തെങ്കാശി'''. ഒരു കുടിൽ വ്യവസായ-വാണിജ്യ കേന്ദ്രമായ തെങ്കാശിയിലെ ജനങ്ങളിൽ ഏറിയപേരും കാർഷികവൃത്തിയും കുടിൽവ്യവസായവും തങ്ങളുടെ മുഖ്യ ഉപജീവനമാർഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. [[നെല്ല്]] ആണ് പ്രധാന വിള. നീണ്ടു കിടക്കുന്ന മാന്തോപ്പുകൾ പ്രധാന ആകർഷണങ്ങളാണ്.[[മാമ്പഴം]] മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റിഅയക്കാറുണ്ട്. കുറ്റാലം കുന്നുകളിൽ നിന്നുദ്ഭവിക്കുന്ന ചിറ്റാർ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. താലൂക്കതിർത്തിയിലുള്ള കുളിരാറ്റി കുന്നുകളിൽ നിന്നുമുദ്ഭവിക്കുന്ന ജംബുദയാണ് മറ്റൊരു പ്രധാന നദി. [[ബീഡി]] തെറുപ്പ്, പായ നെയ്ത്ത്, പനയോല ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയ്ക്കാണ് കുടിൽ വ്യവസായങ്ങളിൽ പ്രാമുഖ്യമുള്ളത്. തെങ്കാശിയിലെ [[കാശി വിശ്വനാഥസ്വാമിക്ഷേത്രം]] പ്രസിദ്ധമാണ്. കൊല്ലം-വിരുദുനഗർ റെയിൽപാതയിലെ ഒരു പ്രധാന റെയിൽവേസ്റ്റേഷനായ തെങ്കാശിയിൽ നിന്ന് ഉദ്ദേശം 10 കി.മീ. അകലെയായി [[കുറ്റാലം വെള്ളച്ചാട്ടം]] സ്ഥിതി ചെയ്യുന്നു.
{{commonscat|Tenkasi}}
 
[[വർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
{{Tamil Nadu}}
"https://ml.wikipedia.org/wiki/തെങ്കാശി" എന്ന താളിൽനിന്ന് ശേഖരിച്ചത്