"ആലക്കോട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
 
സാംസ്കാരിക ചരിത്രം
 
കുടിയേറ്റത്തിന്റെ തുടക്കത്തിലും തുടർന്നുള്ള കാലഘട്ടത്തിലും ആലക്കോട് പഞ്ചായത്തിൽ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ശക്തമായിരുന്നു. സജീവമായി പ്രവർത്തിച്ചിരുന്ന ധാരാളം കലാസമിതികൾ പഞ്ചായത്തിൽ അന്നുണ്ടായിരുന്നു. അരങ്ങം ക്ഷേത്രത്തിലെ ഉത്സവവും പള്ളികളിലെ പെരുന്നാളുകളും കലാസാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഘടകങ്ങളായിരുന്നു. ആലക്കോട് കേന്ദ്രമായി അഖില കേരള നാടകമത്സരവും, അഖില കേരളാ വോളിബോൾ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 1969-ൽ രൂപം കൊണ്ട പബ്ളിക്ക് ലൈബ്രറി സാഹിത്യകുതുകികൾക്ക് ഒരാവേശമായിരുന്നു. പഞ്ചായത്തിൽ താമസിച്ചുവരുന്ന നാനാജാതിമതസ്ഥർ പരസ്പരസൌഹാർദ്ദത്തിൽ കഴിഞ്ഞുവരുന്നു. ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഹൈന്ദവാരാധനാലയങ്ങൾ ആലക്കോട് അരങ്ങം മഹാദേവക്ഷേത്രവും, തിമിരി മഹാദേവ ക്ഷേത്രവുമാണ്. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആലക്കോട് സെന്റ് മേരീസ് ഫെറോന ചർച്ചും, മേരിഗിരി ലിറ്റിൽ ഫ്ളവർ ഫെറോന ചർച്ചുമാണ് പ്രധാന്യമർഹിക്കുന്നത്. മറ്റ് ധാരാളം ഇടവക പള്ളികളും ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ കൂട്ടത്തിലുണ്ട്. ഉയറോം, കുട്ടാപ്പറമ്പ, ആലക്കോട്, നല്ലിക്കുന്ന് എന്നിവിടങ്ങളിലാണ് ഇസ്ളാം മതവിഭാഗത്തിന്റെ ആരാധനാലയങ്ങൾ. പഞ്ചായത്തിലെ ഏറ്റവും വലിയ ആഘോഷം അരങ്ങം മഹാദേവക്ഷേത്രത്തിൽ 8 ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങളാണ്. തിരുവിതാംകൂർ ശൈലിയിൽ ഉത്സവം നടക്കുന്ന മലബാറിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും അരങ്ങത്തിനുണ്ട്. രയറോം മുസ്ളീംപള്ളിയിലെ മഖാം ഉറുസ്സ് വളരെ പ്രസിദ്ധമാണ്. സാമ്പത്തികമായി വ്യത്യസ്ത തട്ടുകളിലുള്ള ജനങ്ങളാണ് പഞ്ചായത്തിലേത്. കാർഷികവൃത്തിയിലൂടെ തന്ന വളരെ ഉയർന്ന നിലയിലുള്ളവരും ഇടത്തരക്കാരായിട്ടുള്ളവരുമാണ് ഏറിയകൂറും. താഴെത്തട്ടിലുളള കർഷക തൊഴിലാളികളും മറ്റുകൂലി വേലക്കാരും എല്ലാം അടങ്ങിയതാണ് പഞ്ചായത്തിലെ സാമ്പത്തിക സാമൂഹ്യഘടന. 1959-ൽ ഒരു പബ്ളിക്ക് ലൈബ്രറിയായി ആരംഭിച്ച് പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്ത ആലക്കോട് പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി കണ്ണൂർ ജില്ലയിലെ ഒരു പ്രധാന ലൈബ്രറിയായി ഉയർന്നിട്ടുണ്ട്. കായികരംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകൾ നൽകുവാൻ കഴിഞ്ഞ പഞ്ചായത്താണ് ആലക്കോട്. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ വിവിധയിനങ്ങളിൽ സ്വർണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് & ഫീൽഡിൽ സ്വർണ്ണം നേടിയ വി.കെ.സിന്ധു എന്നിവർ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.
 
==വാർഡുകൾ ==
#ചിറ്റടി