"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| followed_by =
}}
[[യേശു|യേശുവിന്റെ]] അമ്മ [[പരിശുദ്ധ മറിയം|മറിയത്തെക്കുറിച്ച്]] [[മലയാളം|മലയാളത്തിലെ]] പ്രമുഖ സാഹിത്യവിമർശകൻ [[കെ.പി. അപ്പൻ]] രചിച്ച പുസ്തകമാണ് '''മധുരം നിന്റെ ജീവിതം'''. [[മേരിവിജ്ഞാനീയം]] എന്ന [[ദൈവശാസ്ത്രം|ദൈവശാസ്ത്രശാഖയുടെ]] ഭാഗമായി<ref name ="mohan"/> [[മലയാളം|മലയാളത്തിൽ]] പിറന്ന ആദ്യത്തെ രചനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതി<ref>കത്തോലിക്കാ വാരികയായ സത്യദീപത്തിൽ ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം "മധുരം നിന്റെ ജീവിതം: കെ.പി. അപ്പന്റെ വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം"</ref> പ്രസിദ്ധീകരിക്കപ്പെട്ടത് 2006-ൽ ആണ്.<ref>[http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4619 മധുരം നിന്റെ ജീവിതം, പുഴ.കോം, മലയാളം ബുക്ക്സ്റ്റോർ]</ref> മരണശേഷം ഈ കൃതിയുടെ പേരിൽ അപ്പന് 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.<ref>[http://www.hindu.com/2008/12/25/stories/2008122555451000.htm Sahitya Akademi awards for seven novelists] "K.P. Appan, a well-known critic who died earlier this month, won the award for his collection of essays in Malayalam, ‘Madhuram Ninte Jeevitham" - 2008, ഡിസംബർ 25-ൽ 'ദ ഹിന്ദു' ദിനപ്പത്രം പ്രസിദ്ധീകരിച്ച വാർത്ത</ref><ref>[http://malayalam.yahoo.com/%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82-%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82-190637139.html മധുരം മരണാനന്തരം], മനോരമ ഓൺലൈൻ, 2012 ഡിസംബർ 9 ഞായർ</ref>
 
1994-ൽ പ്രസിദ്ധീകരിച്ച [[ബൈബിൾ വെളിച്ചത്തിന്റെ കവചം]] എന്ന കൃതിയിൽ "[[ക്രിസ്തുവിജ്ഞാനീയം]] [[മേരിവിജ്ഞാനീയം|മേരിവിജ്ഞാനീയത്തിന്റെ]] സാന്നിദ്ധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക" എന്നും അതിനാൽ "മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു" എന്നും അഭിപ്രായപ്പെട്ടിരുന്ന അപ്പൻ<ref>ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച് [[ബൈബിൾ വെളിച്ചത്തിന്റെ കവചം]], വിശുദ്ധ കന്യക എന്ന ലേഖനം (പുറങ്ങൾ 38-44)</ref> തന്റെ [[ബൈബിൾ]] വായനയുടെ വെളിച്ചത്തിൽ [[പരിശുദ്ധ മറിയം|വിശുദ്ധമറിയത്തെ]] പരിചയപ്പെടുത്തുകയാണ് ഈ കൃതിയിൽ.<ref>പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്</ref>
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്